ഇങ്ങനെ പോയാൽ കേരളത്തെ വിനോദ സഞ്ചാരികൾ കൈവിടും. തുടർച്ചയായ അക്രമങ്ങൾ കാരണം സഞ്ചാരികൾക്ക് മൂന്നാറിലേക്ക് പോകാൻ താൽപര്യമില്ല. വിനോദസഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങള്‍ ടൂറിസത്തെ തകർക്കുന്നു

മൂന്നാറില്‍ സഞ്ചാരികള്‍ക്കു നേരെ തുടർച്ചയായി നടക്കുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്താപ്രാധാന്യം നേടുന്നുണ്ട്.

New Update
1200-675-22753683-thumbnail-16x9-offbeat-tourist-places-in-kerala

കോട്ടയം: ഇങ്ങനെ പോയാൽ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളൾ അടച്ചുപൂട്ടേണ്ടി വരും. തുടർച്ചയായ അക്രമങ്ങൾ കാരണം സഞ്ചാരികൾക്ക് മൂന്നാർ ഉൾപ്പടെയുള്ള സ്പോട്ടുകളിലേക്ക് പോകാൻ പോകാൻ താൽപര്യമില്ല. വിനോദസഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ച് മാഫിയ സംഘങ്ങള്‍ വ്യാപകമാണ്.

Advertisment

ഇവരെ തടയാൻ പോലീസിനു സാധിക്കുന്നില്ല. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് വിനോദസഞ്ചാര മേഖല തിരിച്ചുവരുന്നത്.

പ്രളയത്തിനുശേഷം പലവിധ കാരണങ്ങളാല്‍ കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ കുറവുണ്ടായിരുന്നു. 

ഈ സീസണിലാണ് വീണ്ടും തിരക്കേറി തുടങ്ങിയത്. ടൂറിസം രംഗത്ത് ഉണര്‍വ് പ്രകടമായ സമയത്ത് ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടക്കുന്നത് കേരളം സുരക്ഷിതമല്ലെന്ന ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. 


മൂന്നാറില്‍ സഞ്ചാരികള്‍ക്കു നേരെ തുടർച്ചയായി നടക്കുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്താപ്രാധാന്യം നേടുന്നുണ്ട്. 


ഈ ദൃശ്യങ്ങള്‍ ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലുമടക്കം വലിയ തോതില്‍ പ്രചരിക്കുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കര്‍ശന നടപടികളില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന് വിനോദസഞ്ചാര മേഖലയിലുള്ളവര്‍ മുന്നറിയിപ്പ് നല്കുന്നു.

വിനോദസഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവർതിക്കുന്ന മാഫിയ സംഘങ്ങള്‍  നിര്‍ദ്ദേശിക്കുന്ന റിസോര്‍ട്ടുകളിലോ ഹോട്ടലുകളിലോ കയറിയില്ലെങ്കില്‍ സഞ്ചാരികള്‍ക്ക് നേരെ അസഭ്യവര്‍ഷം ചൊരിയുന്ന സംഭവങ്ങള്‍ അടുത്ത കാലത്ത് ഏറിവരികയാണ്. പലരും പരാതി നല്കാന്‍ മടിക്കുന്നതിനാല്‍ പുറത്തറിയുന്നില്ലെന്ന് മാത്രം.

ഇതിനിടെയാണ് മൂന്നാറിൽ മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ സംഭവം. ദുരനുഭവം പങ്കുവെക്കുന്ന യുവതിയുടെ വീഡിയോ വലിയ രീതിയിൽ പ്രചരിക്കപ്പെടുന്നുണ്ട്.


മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസമെന്നാണ് മന്ത്രി പോലും പ്രതികരിച്ചത്. മൂന്നാറിൽ എത്തുന്ന ഓൺലൈൻ ടാക്സികൾക്ക് നേരെ ഇതു സ്ഥിരം സംഭവമാണ്. 


ടാക്സി ഡ്രൈവർമാർ ,കടയുടമകൾ യൂണിയൻ നേതാക്കൾ എല്ലാം കൂടി മറ്റ് നാട്ടുകളിൽ നിന്ന് വരുന്നവരുമായി നിരന്തരം പ്രശ്നങ്ങൾ ,ഹോട്ടലുകളിൽ വ്യാപകമായി കൊള്ള വില, റോഡ് കയ്യേറി ഉള്ള വ്യാപാരം ടാക്സി ഡ്രൈവർമാർ നടത്തുന്ന ഗുണ്ടായിസം ഒക്കെ തുടർക്കഥ ആണ്.

മുന്നാറിലെ ടൂറിസം ഒക്കെ ഇങ്ങനെ പോയാൽ അസ്തമിക്കാൻ അധിക നേരം വേണ്ടി വരില്ല.  സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ വേണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.   

Advertisment