ശബരിമല മുന്നൊരുക്കം. എരുമേലി - പമ്പ റൂട്ടിൽ സ്പെഷൽ ബസുകൾ 15 ന് തന്നെ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി. കോട്ടയത്തുനിന്ന് 50 സ്പെഷൽ ബസുകൾ തീർഥാടന കാലത്തേക്ക് ക്രമീകരിക്കും. 45 തീർഥാടകരുടെ ടീം ആവശ്യപ്പെട്ടാൽ അതാത് സ്ഥലങ്ങളിൽ പോയി സർവീസ് നടത്താനും സൗകര്യം ഒരുക്കും

റെയിൽവേ സ്റ്റേഷനു മുന്നിൽ എരുമേലിക്കും പമ്പയ്ക്കും പുറപ്പെടാൻ പാകത്തിൽ എപ്പോഴും രണ്ട് ബസുകൾ പാർക്ക് ചെയ്യാൻ റെയിൽവേ അനുവദിച്ചിട്ടുണ്ട്.

New Update
sabarimala-ksrtc-bus-service

കോട്ടയം: ശബരിമല മുന്നൊരുക്കവുമായി കോട്ടയം കെ.എസ്.ആർ.ടി.സി.  17നാണ് ശബരിമല നടതുറക്കുന്നതെങ്കിലും വ്യാപാരികളുടെയും മറ്റും സൗകര്യാർഥം 15ന് തന്നെ ആദ്യ ബസ് പമ്പയിലേക്ക് പോകും.

Advertisment

ശബരിമല മണ്ഡലകാലത്തിന്റെ ആദ്യഘട്ടത്തിൽ കോട്ടയത്തുനിന്ന് 50 സ്പെഷൽ ബസുകൾ എരുമേലി-പമ്പ റൂട്ടിൽ സർവീസ് നടത്തും. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അധിക സർവീസ് ക്രമീകരിക്കും.

മകരവിളക്ക് വാരത്തിൽ അധികമായി 20 ബസുകൾകൂടി കോട്ടയത്തെത്തു ക്രമീകരിക്കും. ഡ്രൈവറും കണ്ടക്‌ടറും ഉൾപ്പെടെയാണ് വിവിധ ഡിപ്പോകളിൽനിന്ന് ബസുകൾ കോട്ടയത്ത് എത്തുന്നത്. മികച്ച ഫിറ്റ്നെസ് ഉള്ള ബസുകൾ എത്തിക്കാനാണ് നീക്കം.

റെയിൽവേ സ്റ്റേഷനു മുന്നിൽ എരുമേലിക്കും പമ്പയ്ക്കും പുറപ്പെടാൻ പാകത്തിൽ എപ്പോഴും രണ്ട് ബസുകൾ പാർക്ക് ചെയ്യാൻ റെയിൽവേ അനുവദിച്ചിട്ടുണ്ട്.

കൂടാതെ കോട്ടയം ജില്ലാ ജയിൽ മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡുകളിൽ പത്തു ബസുകൾ പാർക്ക് ചെയ്യും.

ശബരിമല തീർഥാടകരല്ലാത്തവർക്കും സ്പെഷൽ ബസിൽ യാത്ര ചെയ്യാം. പ്രധാന സ്റ്റോപ്പുകൾ അമ്പലത്തിൽ ദീപാരാധനയ്ക്കു ശേഷം ദിവസവും ഒരു സ്പെ‌ഷൽ ബസ് പമ്പയിലേക്ക് സർവീസ് നടത്തും. തീർഥാടകർ ആവശ്യപ്പെട്ടാൽ ഇടത്താവളങ്ങളിലെത്തിയും ആളെടുക്കും.

45 തീർഥാടകരുടെ ടീം ആവശ്യപ്പെട്ടാൽ അതാത് സ്ഥലങ്ങളിൽ പോയി സർവീസ് നടത്താനും ക്രമീകരണമുണ്ട്.

Advertisment