ശബരി വിമാനത്താവള നിർമാണം. സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ഫീൽഡ് സർവേ പൂർത്തിയായി. മാനുവൽ റെക്കോർഡ് തയാറാക്കി റിപ്പോർട്ട് റവന്യു വകുപ്പിന് സമർപ്പിക്കും

വർഷം ഏഴുലക്ഷം യാത്രികരെ പ്രതീക്ഷിക്കുന്ന വിമാനത്താവളം ശബരിമല തീർഥാടകർക്കും പ്രവാസികൾക്കും ഏറെ പ്രയോജനം ചെയ്യും.

New Update
1001382904

കോട്ടയം: ശബരി വിമാനത്താവള നിർമാണം,

സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ഫീൽഡ് സർവേ പൂർത്തിയായി.

Advertisment

മാനുവൽ റെക്കോർഡ് തയാറാക്കി റവന്യു വകുപ്പിന് ഉടൻ സമർപ്പിക്കും.

ബിലീവേഴ്സ് ചർച്ചിൻ്റെ കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിൽ സർവേ നടത്തുവാൻ എസ്റ്റേറ്റ് മാനേജ്മെൻ്റിന് നോട്ടീസ് നൽകിയിട്ടുണ്ട്.

കോടതിയിൽ കേസ് നടക്കുന്ന സാഹചര്യത്തിൽ എസ്റ്റേറ്റ് ഭൂമിയിൽ സർവേ നടത്തിയിരുന്നില്ല.

എസ്റ്റേറ്റിൻ്റെ അതിരുകൾ വ്യക്തമായതിനാൽ ഏരിയൽ സർവേ നടത്തുവാൻ ആഴ്ചകൾ വേണ്ടി വരുമെന്നു റെവന്യു വകുപ്പ് പറയുന്നു. സർവേ നടപടികൾ പൂർത്തിയായാൽ ഉടൻ സ്വകാര്യ വ്യക്തികളുടെ സ്ഥലം പൊന്നും വില നൽകി ഏറ്റെടുക്കാൻ ആരംഭിക്കും.

കെട്ടിടങ്ങൾ പൊതുമരാമത്തുവകുപ്പും മരങ്ങൾ സോഷ്യൽ ഫോറസ്റ്റിവിഭാഗവും സ്ഥലം റെവന്യു വകുപ്പും നേരിട്ട് സന്ദർശിച്ചാകും നഷ്ടപരിഹാരം നിശ്ചയിക്കുക.

വീടും സ്ഥലവും തൊഴിലും നഷ്ടപ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കുകയും വേണം.  

വർഷം ഏഴുലക്ഷം യാത്രികരെ പ്രതീക്ഷിക്കുന്ന വിമാനത്താവളം ശബരിമല തീർഥാടകർക്കും പ്രവാസികൾക്കും ഏറെ പ്രയോജനം ചെയ്യും.

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾക്കും തമിഴ്നാടിന്റെ ഭാഗമായ അയൽജില്ലകൾക്കും ഗുണകരമാകും.

 എല്ലാത്തരം വിമാനങ്ങൾക്കും ഇറങ്ങാൻ കഴിയുംവിധമാണ് രൂപകൽപ്പന. കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാണിത്.

മണിമല, എരുമേലി പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലും സമീപത്തെ സ്വകാര്യ ഭൂമിയിലുമായാണ് വിമാനത്താവളം വ്യാപിച്ച് കിടക്കുക.

Advertisment