/sathyam/media/media_files/2025/11/05/gopalakrishnan-2025-11-05-14-04-46.jpg)
കോട്ടയം: രാജ്യത്ത് എവിടെയും ആറു മാസം ഒരു സ്ഥലത്ത് തുടർച്ചയായി താമസിക്കുകയാണെങ്കിൽ അവിടെ ഒരു മേൽവിലാസം ഉണ്ടെങ്കിൽ നിങ്ങൾക്ക് വോട്ട് ചേർക്കാം.
വാടകയ്ക്കു താമസിക്കുകയാണെങ്കിലും വോട്ട് ചേർക്കാൻ അപേക്ഷ നൽകാൻ സാധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന അറു തിരിച്ചയൽ രേഖയിൽ ഒന്ന് ഉണ്ടായാൽ മതിയാകും. അയൽക്കാരൻ്റെ സാക്ഷ്യവും വേണം.
ഹരിയാനയിലെ 'വോട്ട് ചോരി' ആരോപണത്തിനൊപ്പം കേരളത്തിലെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വീഡിയോയും രാഹുല്‍ ഗാന്ധി പ്രദർശിപ്പിച്ചിരുന്നു.
'ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ വ്യാപകമായി വോട്ട് ചേര്‍ക്കും. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിച്ച മണ്ഡലങ്ങളില്‍ ജമ്മുകശ്മീരില്‍നിന്ന് ആള്‍ക്കാരെ കൊണ്ടുവന്ന് ഒരുവര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും.
ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും', എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറയുന്ന വീഡിയോ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
തൃശ്ശൂരില്‍ സുരേഷ്‌ഗോപി വിജയിച്ചത് കള്ളവോട്ടിലൂടെയാണെന്നും മണ്ഡലത്തിന് പുറത്തുനിന്ന് ആളുകളെ എത്തിച്ച് വ്യാജവിലാസത്തില്‍ അവരുടെ വോട്ട് ചേര്‍ത്തെന്നും ആരോപണമുയര്‍ന്ന വേളയിലായിൽ നടത്തിയ ഗോപാലകൃഷ്ണന്റെ പ്രതികരണമാണ് രാഹുൽ ഉപ്പെടുത്തിയിത്.
എന്നാൽ, വീഡിയോയിൽ ഗോപാലകൃഷ്ണൻ പറയുന്നതിൽ തെറ്റില്ലെന്നു ഒരു വിഭാഗം പറയുന്നു. ജമ്മുകശ്മീരില്‍നിന്ന് പോലും ആള്‍ക്കാരെ കൊണ്ടുവന്ന് ഒരുവര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കുമെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. അതിൽ തെറ്റില്ല.
ആറു മാസം ഒരു മണ്ഡലത്തിൽ താമസിക്കുന്ന ആൾക്ക് അവിടെ വോട്ട് ചേർക്കാൻ സാധിക്കുമെന്നിരിക്കെ ഗോപാലകൃഷ്ണൻ പറഞ്ഞിനെ രാഹുൽ ഗാന്ധി വളച്ചൊടിക്കാൻ ശ്രമിച്ചു എന്ന ആരോപണം ഉയർത്താൻ ബി.ജെ.പിക്കു സാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us