മുന്നണിയിൽ ചർച്ചയില്ല. തന്നിഷ്ടപ്രകാരം പ്രവർത്തിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. സീറ്റ് വിഭജനം പോലും പൂര്‍ത്തിയാകും മുമ്പ് കേരളാ കോണ്‍ഗ്രസ് ഒറ്റക്ക് പല ഡിവിഷനുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നു. കടുത്ത അതൃപ്തിയും താക്കീതുമായി കോൺഗ്രസ്

മുസ്ലിംലീഗ് ഉൾപ്പെടെ മറ്റു ഘടകകക്ഷിലും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചാത്ത് സീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്.

New Update
1001385280

കോട്ടയം: യു.ഡി.എഫില്‍ കൂടിയാലോചനകൾ ഇല്ലാതെ

തന്നിഷ്ടപ്രകാരം പ്രവർത്തിച്ച് കേരളാ കോൺഗ്രസ്.

കടുത്ത അതൃപ്തിയും താക്കീതുമായി കോൺഗ്രസ്.

സീറ്റ് വിഭജനം പോലും പൂര്‍ത്തിയാകും മുമ്പ് കേരളാ കോണ്‍ഗ്രസ് ഒറ്റക്ക് പല ഡിവിഷനുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പരാതി. 

Advertisment

കഴിഞ്ഞ തവണ ഒമ്പതു സീറ്റ് നല്‍കിയെങ്കിലും എട്ടിലാണു കേരളാ കോണ്‍ഗ്രസ് മത്സരിച്ചത്.

കഴിഞ്ഞ തവണ മത്സരിച്ച എട്ടിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് കേരളാ കോണ്‍ഗ്രസ് തീരുമാനം. 

എന്നാല്‍, പാര്‍ട്ടിക്ക് ജില്ലയില്‍ വേരോട്ടം കുറവാണെന്നും പകുതി സീറ്റുകള്‍ തിരിച്ചെടുക്കണമെന്നും കോണ്‍ഗ്രസില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

ഇതോടൊപ്പം ഫ്രാൻസിസ് ജോർജിന് പാർലമെൻ്റ് സീറ്റ് നൽകിയപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യണമെന്നു കോൺഗ്രസ് നിർദേശിച്ചിരുന്നു.

അന്ന് ആവശ്യം അംഗീകരിച്ചാണ് ഫ്രാൻസിസ് ജോർജിന് സീറ്റു നൽകിയത്. എന്നാൽ, ഇപ്പോൾ ആ ധാരണകൾ ഒക്കെ കേരളാ കോൺഗ്രസ് മറന്ന മട്ടിലാണ്.

മറ്റു പാർട്ടികളിൽ അതൃപ്തിയുമായി നിൽക്കുന്നവരെ സീറ്റ് വാഗ്ദാനം ചെയ്ത് പാർട്ടിയിലേക്ക് എത്തിക്കാനും കേരളാ കോൺഗ്രസ് ശ്രമിക്കുന്നു. 

ഇതിലൂടെ ആൾ ബലം ഉള്ള പാർട്ടിയാണ് തങ്ങൾ എന്നു തെളിയിക്കാനുള്ള ശ്രമവും കേരളാ കോൺഗ്രസിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്.

എന്നാൽ, കോൺഗ്രസ് നേതൃത്വം സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങിയിട്ടില്ല. കൂട്ടായ തീരുമാനം മാത്രമാണ് വേണ്ടതെന്നും കേരളാ കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.

മുസ്ലിംലീഗ് ഉൾപ്പെടെ മറ്റു ഘടകകക്ഷിലും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചാത്ത് സീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്.

മുണ്ടക്കയമോ, എരുമേലിയോ ലഭിക്കണമെന്നാണു ലീഗിന്റെ ആവശ്യം. കോണ്‍ഗ്രസ് ഈ ആവശ്യത്തോടും യോജിക്കുന്നില്ല.

Advertisment