കെ.എസ്.ആർ.ടി.സി അല്ല ഇന്ത്യൻ റെയിൽവേ. മദ്യപിച്ചെന്ന് കണ്ടെത്തിയാല്‍ യാത്ര അനുവദിക്കില്ല, പിഴയും ഈടാക്കും. കോട്ടയത്ത് മദ്യപിച്ച് യാത്രക്കെത്തിയ 15 പേർ പിടിയിൽ. കേരള എക്സ്പ്രസിലെ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. അക്രമി മദ്യപിച്ച് കയറിയതും കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന്

അതേസമയം മദ്യപിച്ച് ബസിൽ യാത്ര ചെയ്യുന്നതിനു വിലക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ വ്യക്തമാക്കി

New Update
Untitled

കോട്ടയം : കേരള എക്സ്പ്രസിലെ അക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് യാത്രക്കെത്തുന്നവർ മദ്യപിച്ചിട്ടുണ്ടോയെന്നറിയാനുള്ള പരിശോധന ആർ.പി.എഫ് ശക്തമാക്കി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ 

Advertisment

രണ്ട് ദിവസം കൊണ്ട് 15 പേരാണ് പിടിയിലായത്.

മദ്യപിച്ചും, കോളയില്‍ മിക്സ് ചെയ്തും ട്രെയിനില്‍ കയറാൻ ഒരുങ്ങിയവരെയാണ് ആർ.പി.എഫും റെയില്‍വേ പോലീസും ചേർന്ന് പിടികൂടിയത്. സംശയം തോന്നിയാല്‍ ഊതിക്കും. കേരള എക്സ്പ്രസിലെ 

അക്രമി മദ്യപിച്ച് കയറിയതും കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു. ഈ സാഹചര്യത്തിലാണ് കോട്ടയത്ത് കർശന പരിശോധന തുടരുന്നത്.

പിടിവീണാല്‍ കോടതിയില്‍ പിഴയും അടയ്ക്കണം.

പിടിയിലായവരില്‍ ദീർഘദൂര യാത്രക്കാരാണ് അധികവും.

ട്രെയിൻ യാത്രയ്‌ക്കിടെ കുടിക്കാൻ പാകത്തിന് മിക്സ് ചെയ്ത് കൈയില്‍ കരുതിയവരും, ബാഗില്‍ വെള്ളക്കുപ്പിയും മദ്യവും സൂക്ഷിച്ചവരുമുണ്ടായിരുന്നു.

 കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവരെ ഊതിച്ചിട്ടില്ലെങ്കിലും അത്തരക്കാരും മദ്യപിച്ച്‌ കയറുന്നുണ്ടെന്നാണ് റെയില്‍വേ പോലീസ് പറയുന്നത്.

മദ്യപിച്ചെന്ന് കണ്ടെത്തിയാല്‍ യാത്ര അനുവദിക്കില്ല. ഇതിന് പുറമേയാണ് പിഴയടക്കം ലഭിക്കുക. യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും.

 യാചകരെ നിയന്ത്രിക്കും. മദ്യപിച്ച്‌ പ്ലാറ്റ്‌ഫോമുകളില്‍ അലഞ്ഞു തിരിയുന്നവരേയും കിടന്നുറങ്ങുന്നവരേയും പിഴയീടാക്കി വിട്ടയച്ചു.

അതേസമയം മദ്യപിച്ച് ബസിൽ യാത്ര ചെയ്യുന്നതിനു വിലക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ വ്യക്തമാക്കി.

 കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് യാത്ര അനുവദിക്കില്ലെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 മദ്യപിച്ചിട്ടുണ്ടേൽ മിണ്ടാതിരുന്നോളണം. സഹയാത്രികർക്കോ, ജീവനക്കാർക്കോ ബുദ്ധിമുട്ടുണ്ടാക്കരുത്.

എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാൽ ബസ് പോലീസ് സ്റ്റേഷനിലേക്കു പോകുമെന്നാണ് മന്ത്രി പറഞ്ഞത്.

Advertisment