/sathyam/media/media_files/2025/11/06/sunny-joseph-ak-antony-2025-11-06-15-11-43.jpg)
കോട്ടയം: കോണ്‍ഗ്രസില്‍ ക്രൈസ്തവര്‍ക്ക് അവഗണന നേരിടുമ്പോള്‍ ക്രൈസ്തവരെ ഒപ്പം കൂട്ടി കരുത്താര്‍ജിക്കാനുള്ള തീവ്ര നീക്കത്തിൽ ബി.ജെ.പി. ക്രൈസ്തവനായതുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയെ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നില്ല.
കെ.പി.സി.സി. അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും ക്രൈസ്തവര്‍ക്കിടയില്‍ നിന്നുള്ളവരാകുമെന്നതുകൊണ്ട് അബിനെ ഒഴിവാക്കുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/09/27/abin-varkey-2025-09-27-15-17-48.jpg)
പകരം ഈഴവ സമുദായത്തില്‍ നിന്നുള്ളയാളെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കി സമുദായ സമവാക്യം പാലിച്ചു. വർക്കിങ് പ്രസിഡന്റ്റും അതേ സമുദായത്തിൽ നിന്നായി.
എന്നാല്‍, കോണ്‍ഗ്രസ് കോര്‍കമ്മിറ്റി പട്ടിക വന്നപ്പോഴും ക്രൈസ്തവരോടുള്ള അവഗണന തുടര്‍ന്നു. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ മാത്രമാണ് കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെട്ടത്.
അര്‍ഹിക്കുന്ന പരിഗണന നല്‍കേണ്ട നേതാക്കള്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുണ്ടെങ്കിലും അവരെയൊന്നും നേതൃത്വം പരിഗണിച്ചില്ലെന്നാണ് പരാതി.
അതേസമയം, ബി.ജെ.പിയാകട്ടെ ക്രൈ്‌സതവ സുമുദായത്തെ ചേര്‍ത്തു നിര്‍ത്താനാണു ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ക്രൈസ്തവര്‍ പ്രധാന ഘടകമാണെന്ന ബോധ്യം ഉള്‍ക്കൊണ്ടാണിത്.
21 ബി.ജെ.പി കോര്‍ക മ്മിറ്റിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, അനൂപ് ആന്റണി, അനില്‍ കെ. ആന്റണി, ഷോണ്‍ ജോര്‍ജ് എന്നിവരെ ഉള്‍പ്പെടുത്തി.
/filters:format(webp)/sathyam/media/media_files/2025/11/06/anoop-antony-george-kurian-anil-antony-shone-george-2025-11-06-15-28-37.jpg)
ക്രൈസ്തവരുമായുള്ള ബി.ജെ.പിയുടെ ബന്ധം മെച്ചപ്പെടുന്നതിനു തെളിവാണ് കഴിഞ്ഞ ദിവസം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തല്‍ സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്.
കേന്ദ്ര സർക്കാർ മണിപ്പൂരില്‍ സംഘര്‍ഷം അവസാനിപ്പിച്ചു സഭകളുടെ ആശങ്കകള്‍ പരിഹരിച്ചു. ക്രൈസ്തവര്‍ക്കു നേരെ ഉണ്ടായ അതിക്രമങ്ങളില്‍ നിയമ നടപടി ഉറപ്പാക്കുമെന്നു വാക്കു നല്‍കി.
കേരളത്തിലെ ജനസംഖ്യയില്‍ 17 ശതമാനമാണു ക്രൈസ്തവര്‍ എങ്കിലും അര്‍ഹിക്കുന്ന പരിഗണനയാണ് ബി.ജെ.പി നല്‍കുന്നത്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള യുവനേതാക്കളെ വളര്‍ത്തിക്കൊണ്ടു വരാനും ബി.ജെ.പി ശ്രദ്ധകൊടുക്കുന്നു.
അനില്‍ ആന്റണിയും അനൂപ് ആന്റണിയുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. തന്ത്രപ്രധാന ചുമതലകളാണ് ബി.ജെ.പി ഇവര്‍ക്കു നല്‍കിയിരിക്കുന്നത്.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്കു ക്രൈസ്തവ വിഭാഗത്തിന്റെ ശക്തമായ പിന്തുണയുണ്ടാകുമെന്നും ബി.ജെ.പി കരുതുന്നു. എന്നാല്‍, ബി.ജെ.പിയോട് ക്രൈസ്തവര്‍ അടുക്കുമ്പോഴും കോണ്‍ഗ്രസില്‍ അവഗണന കാണിക്കുന്നത് ക്രൈസ്തവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us