പാലായില്‍ വൈദ്യുതിഭവനു സമീപം ഓട്ടോറിക്ഷയും ബൈക്കും ഇടിച്ചു തകര്‍ത്തു പാഞ്ഞ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിടിക്കപ്പെടാതിരിക്കാന്‍ ഡെമ്മി ഡ്രൈവരെ ഏര്‍പ്പാടാക്കി വാഹനം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ഉടമ. പോലീസ് അന്വേഷണത്തില്‍ അപകട ദിവസം ഡെമ്മി ഡ്രൈവര്‍ സ്ഥലത്തില്ലെന്നു കണ്ടെത്തി. ഇരുവര്‍ക്കുമെതിരെ ആള്‍മാറാട്ടത്തിനും കേസെടുക്കുമെന്നു പോലീസ്

ഇയാളുടെ മൊഴിയില്‍ പെരുത്തക്കേടുകള്‍ തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ പകരം ഹാജരായിരുന്നയാള്‍ അല്ല വാഹനം ഓടിച്ചിരുന്നതെന്നും ഇയാള്‍ സംഭവ സ്ഥലത്ത് ഇല്ലായിരുന്നു എന്നും കണ്ടെത്തി.

New Update
car accodemt pala

പാലാ: കഴിഞ്ഞ ദിവസം രാത്രി പാലായില്‍ വൈദ്യുതിഭവന് സമീപത്തായി ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തകര്‍ത്തു ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരുക്കേല്‍പ്പിച്ച് നിര്‍ത്താതെ പോയ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Advertisment

പാലാ സ്വദേശിയായ ജോര്‍ജ്കുട്ടി ആനിത്തോട്ടത്തിലിന്റേതാണ് വാഹനം. അപകടം ഉണ്ടാക്കിയപ്പോഴും വാഹനം ഓടിച്ചത് ജോര്‍ജുകുട്ടിയാണ്.


അപകട സ്ഥലത്തു നിന്നു രക്ഷപെട്ട ജോര്‍ജ് കുട്ടി ഇന്നു പുലര്‍ച്ചെ പിടിക്കപ്പെടാതിരിക്കാന്‍ ഡെമ്മി ഡ്രൈവരെ ഏര്‍പ്പാടാക്കി വാഹനം പാലാ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 


ഇയാളുടെ മൊഴിയില്‍ പെരുത്തക്കേടുകള്‍ തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ പകരം ഹാജരായിരുന്നയാള്‍ അല്ല വാഹനം ഓടിച്ചിരുന്നതെന്നും ഇയാള്‍ സംഭവ സ്ഥലത്ത് ഇല്ലായിരുന്നു എന്നും കണ്ടെത്തി.

തുടര്‍ന്ന് തെളിവുകള്‍ സഹിതം ചോദ്യം ചെയ്തതേടെ ഇയാളല്ല വാഹനം ഓടിച്ചിരുന്നതെന്നു സമ്മതിച്ചു. സംഭവം പാളിയെന്നു മനസിലായ ജോര്‍ജുകുട്ടി ഒളിവിലാണ്.

ഇരുവര്‍ക്കുമെതിരെ  ആള്‍മാറാട്ടത്തിനും കേസെടുക്കുമെന്നു പോലീസ് പറഞ്ഞു. അപകടത്തില്‍ ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണു ഗുരുതരമായി പരുക്കേറ്റ സ്ത്രീ വാരിയെല്ലുകളടക്കമൊടിഞ്ഞു കാരിത്താസ് ഹോസ്പിറ്റല്‍ ചികിത്സയിലാണ്.

Advertisment