കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയമായയാള്‍ മരിച്ചു. ഐസിയുവില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാറ്റിവച്ച ഹൃദയം മാത്യുവിന്റെ ശരീരവുമായി യോജിക്കാതിരുന്നതാണു മരണകാരണമായി മാറിയത്. പ്രായ വ്യത്യാസവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നതായി ഡോക്ടര്‍മാര്‍

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കാര്‍ഡിയോളജി ബ്ലോക്കിലെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നവരെ കിടത്തുന്ന ഐസിയുവില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

New Update
kottayam medical college
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ മാസം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായയാള്‍ മരിച്ചത് മാറ്റിവച്ച ഹൃദയം ശരീരവുമായി യോജിക്കാതിരുന്നതോടെ. എറണാകുളം പുത്തന്‍കുരിശ്, വരിക്കോലി സ്വദേശി എം.എം. മാത്യു (57) ആണു മരിച്ചത്.

Advertisment

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കാര്‍ഡിയോളജി ബ്ലോക്കിലെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നവരെ കിടത്തുന്ന ഐസിയുവില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.


മാറ്റിവച്ച ഹൃദയം മാത്യുവിന്റെ ശരീരവുമായി യോജിക്കാതിരുന്നതാണ് മരണ കാരണമെന്ന് അവയ മാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വ നല്‍കിയ കേന്ദ്രങ്ങള്‍ പറയുന്നത്. മാറ്റിവച്ച ഹൃദയം യോജിക്കാതെ വരുന്നതു പരിഹരിക്കാന്‍ എല്ലാ ചികിത്സയും മാത്യുവിനു നല്‍കിരുന്നു.


ഹൃദയം എടുത്തയാളുമായി മാത്യുവിനുള്ള പ്രായ വ്യത്യാസവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണത്തിന് കീഴടങ്ങിയ തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് എ.ആര്‍ അനീഷിന്റെ ശ്വാസകോശം, വൃക്ക, ഹൃദയം എന്നീ അവയവങ്ങളാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്നു പേര്‍ക്കു മാറ്റിവച്ചത്.

അവയവ മാറ്റത്തിനു വിധേയമായ രണ്ടു പേരുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണു കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്നത്.


2002 ജൂണിലാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യത്തെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. നെഫ്രോളജി വിഭാഗത്തിലെ ഡോ. കെ.പി. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ആ ശസ്ത്രക്രിയ.


പിന്നീട് ഇന്നലെ വരെ നടന്നത് 250 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍. ഇതില്‍ 190 ശസ്ത്രക്രിയകള്‍ സാധാരണ അവയവദാനവും 60 ശസ്ത്രക്രിയകള്‍ മസ്തിഷ്‌കമരണം സംഭവിച്ചവരില്‍ നിന്നുള്ള അവയവദാനങ്ങളുമാണ്.

2015 സെപ്റ്റംബറിലാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം ചരിത്രത്തില്‍ ഇടംനേടിയത്.


ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ആണ് ആ ശസ്ത്രക്രിയ നടന്നത്. 10 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് ഇവിടെ വിജയകരമായി നടത്തിയത്.


2021ല്‍ ആണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജില്‍ വിജയകരമായി നടത്തിയത്.

Advertisment