ജി.എസ്.ടി കുറഞ്ഞതോടെ ചെറിയ ആശ്വാസത്തില്‍ നിര്‍മാണ മേഖല. സിമന്റിനും സ്റ്റീലിനും വില നേരിയ തോതില്‍ കുറഞ്ഞതു നേട്ടമായി. അനുബന്ധ സാമഗ്രികള്‍ക്കു ഇപ്പോഴും ഉയര്‍ന്ന വില നല്‍കണമെന്നതു പ്രതിസന്ധി സൃഷ്ടിക്കുന്നു

എന്നാല്‍, ജി.എസ്.ടി. കുറവു വന്നിട്ടും പ്രതീക്ഷിച്ച നേട്ടം നിര്‍മാണ മേഖലയില്‍ ഉണ്ടായിട്ടില്ലെന്നാണു കരാറുകാര്‍ പറയുന്നത്. സിമന്റ്, സ്റ്റീല്‍ എന്നിവയ്ക്കു ജി.എസ്.ടിയില്‍ ഉണ്ടായ കുറവ് നേട്ടമാണ്.

New Update
residential construction
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: വീട് എന്നതു എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍, നിര്‍മാണ ചെലവ് ഓര്‍ക്കുമ്പോള്‍ നെഞ്ചൊന്നു കത്തും. ഒരു ചെറിയ വീട് നിര്‍മിക്കാന്‍ പോലും ലക്ഷങ്ങള്‍ മുടക്കേണ്ടതുണ്ട്. ജി.എസ്.ടി കുറഞ്ഞതോടെ നിര്‍മാണ മേഖലയില്‍ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്.

Advertisment

എന്നാല്‍, ജി.എസ്.ടി. കുറവു വന്നിട്ടും പ്രതീക്ഷിച്ച നേട്ടം നിര്‍മാണ മേഖലയില്‍ ഉണ്ടായിട്ടില്ലെന്നാണു കരാറുകാര്‍ പറയുന്നത്. സിമന്റ്, സ്റ്റീല്‍ എന്നിവയ്ക്കു ജി.എസ്.ടിയില്‍ ഉണ്ടായ കുറവ് നേട്ടമാണ്.


പ്രധാനമായും മുഖ്യ നിര്‍മാണ സാമഗ്രി വസ്തുക്കളായ സിമന്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍ എന്നിവയ്ക്ക് നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചത് വലിയ ആശ്വാസം തന്നെയാണ്. വീട് വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്. സാധാരണക്കാരന് ജി.എസ്.ടിയിലെ കുറവ് നേരിട്ട് അനുഭവപ്പെടും.


അതേസമയം കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്റ്റുകളിലെ ജി.എസ്.ടി 28 ശതമാനമായി തുടരുകയാണ്. അത് കുറവു വരുത്തിയാലേ സ്വകാര്യ കരാറുകാര്‍ക്കും വന്‍കിട കരാറുകാര്‍ക്കും ഇതിന്റെ ഭാഗമായി നിന്നുകൊണ്ട് ജി.എസ്.ടി കുറവ് വഴി കിട്ടേണ്ട ഉത്തേജനം പൂര്‍ണമായും സമൂഹത്തിലെത്തിക്കാന്‍ സാധിക്കൂ.

എന്നാൽ, മറ്റ് എല്ലാ നിര്‍മാണ സാമഗ്രികളും പഴയതുപോലെ വിലക്കയറ്റത്തിലാണ്. പി.വി.സി, വയര്‍ സാമഗ്രികള്‍, പെയിന്റ്, ടൈല്‍, പ്ലമ്പിങ് ഉല്‍പന്നങ്ങള്‍ തുടങ്ങി ആവശ്യസാധനങ്ങളുടെ വില കുറഞ്ഞിട്ടില്ല.


തല്‍ഫലമായി വീട് പണിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ചെലവുകള്‍ നിയന്ത്രണാതീതമാകുന്ന അവസ്ഥയിലാണ്. പി.സാന്‍ഡ്, എം. സാന്‍ഡ് എന്നിവക്ക് ഇപ്പോഴും വിലവര്‍ധനയും ലഭ്യതക്കുറവുമാണ്.
വിലക്കയറ്റം മൂലം കരാറെടുത്ത നിര്‍മാണം പറഞ്ഞ തുകക്കുള്ളില്‍ പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥയിലാണ്.


ലൈഫ് മിഷന്‍ പദ്ധതിയില്‍ നാല് ലക്ഷം രൂപ ലഭിക്കുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്കും ഇപ്പോള്‍ വീട് പണിയുക ദുഷ്‌കരമായി മാറി. വിലക്കയറ്റത്തിനൊപ്പം തൊഴില്‍കൂലിയും ഉയര്‍ന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു പ്രതിദിനം 1000 രൂപയോളം നല്‍കണം. 800 രൂപയായിരുന്നു രണ്ടുവര്‍ഷം മുമ്പുള്ള ദിവസക്കൂലി.

Advertisment