/sathyam/media/media_files/2025/11/07/john-britas-fb-2025-11-07-19-05-24.jpg)
കോട്ടയം: സീറോ മലബാര്‍ സഭ നേതൃത്വം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ ബി.ജെ.പി നേതാക്കളെ ഒപ്പം കൂട്ടിയതിനെ വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭ നേതൃത്വം പ്രധാനമന്ത്രിയെ കണ്ടു.
സഭയെയും വിശ്വാസികളെയും ബാധിക്കുന്ന വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സഭാ നേതൃത്വം ഇത്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നതു സ്വാഭാവികം മാത്രം. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സഭാ നേതൃത്വത്തിനു പ്രധാനമന്ത്രിയുടെ മുമ്പില്‍ വയ്ക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടല്ലോ.
മന്ത്രിയായ ജോര്‍ജ് കുര്യന്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതും മനസിലാക്കാം. എന്നാല്‍, ബി.ജെ.പി നേതാക്കളായ മൂന്നുപേരുടെ സാന്നിധ്യത്തിന്റെ സാംഗത്യം ഗ്രഹിക്കാന്‍ അല്‍പം പ്രയാസം ഉണ്ട്.
/filters:format(webp)/sathyam/media/media_files/2025/11/07/mar-thomas-thattil-visit-2025-11-07-19-11-38.jpg)
തങ്ങളും വരുമെന്നു പറഞ്ഞാല്‍ വേണ്ട എന്നു പറയാന്‍ ഒരുപക്ഷേ സഭാ നേതൃത്വത്തിനു ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ ഇതു നല്‍കുന്ന സന്ദേശം എന്താണെന്നതാണു പ്രശ്‌നം.
'ഞങ്ങളുടെ പേട്രണേജിലാണു നിങ്ങള്‍ കഴിയുന്നത്' എന്നൊരു സന്ദേശമല്ലേ ഇവര്‍ നല്‍കാന്‍ ശ്രമിക്കുന്നത് ? കേരളം തെരഞ്ഞെടുപ്പിലേക്കു പോകുന്നു എന്നതു ശരിതന്നെ.
എന്നാല്‍ വകതിരിവു എന്നൊരു വാക്കുണ്ട്. അത് ഇവര്‍ കാണിച്ചില്ലെങ്കില്‍ ഈ ചേരുവ അനഭിലഷണീയമാണെന്നു പറയാന്‍ പ്രധാനമന്ത്രിയുടെ കാര്യാലയമെങ്കിലും സന്നദ്ധമാകണമെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
രാജ്യത്ത് പത്ത് വര്‍ഷത്തിനിടയില്‍ ക്രൈസ്തവ വിഭാഗങ്ങളോടുള്ള അതിക്രമങ്ങള്‍ 500% ആണ് വര്‍ധിച്ചതെന്ന വാര്‍ത്തയുടെ കട്ടിങ്ങോടുകൂടിയാണു ബ്രിട്ടാസ് തന്റെ വിയോജിപ്പ് പങ്കുവെച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us