മണര്‍കാട് ദുരാത്മാക്കള്‍ കൂടിയിട്ടുണ്ടെന്നു പറഞ്ഞു യുവതിയെ ആഭിചാരക്രിയയ്ക്കു വിധേയമാക്കിയ സംഭവത്തിലെ ഭര്‍തൃമാതാവിനായി അന്വേഷണം ശക്തമാക്കി പോലീസ്. മന്ത്രവാദിയെ ഏര്‍പ്പാടാക്കിയതും ദുരാത്മാക്കള്‍ ഉണ്ടെന്ന് ആരോപണം തുടക്കം മുതല്‍ ഉയര്‍ത്തിയതും ഭര്‍തൃമാതാവെന്ന് കണ്ടെത്തൽ

കഴിഞ്ഞ രണ്ടിനു രാവിലെ 11 മുതല്‍ രാത്രി 9 വരെ മണിക്കൂറുകള്‍ നീണ്ട ആഭിചാരക്രിയകള്‍ നടത്തുകയായിരുന്നു.

New Update
back magic

കോട്ടയം: മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കൂടിയിട്ടുണ്ടെന്നു പറഞ്ഞു ആഭിചാരക്രിയയുടെ പേരില്‍ യുവതിക്കു മണിക്കൂറുകള്‍ നീളുന്ന ശാരീരിക മാനസിക പീഡനം ഭര്‍ത്താവിന്റെ വീട്ടുകാരുടെയും മന്ത്രവാദിയുടെയും ഭാഗത്തു നന്നുണ്ടായ സംഭവം.

Advertisment

കുറ്റകൃത്യത്തില്‍ ഭര്‍തൃമാതാവിനും മുഖ്യ പങ്ക്. ഒളവില്‍ പോയ ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ കണ്ടെത്തുമെന്നും മണര്‍കാട് പോലീസ്. കേസില്‍ മറ്റുള്ളവരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്.


കേസിൽ മന്ത്രവാദി പത്തനംതിട്ട പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടില്‍ ശിവദാസ്( 54), യുവതിയുടെ ഭര്‍ത്താവായ മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ദാസ്(26), ഇയാളുടെ പിതാവ് ദാസ് (55)എന്നിവരെയാണ് പോലീസ്  ഇതുവരെ അറസ്റ്റ് ചെയ്തത്. 


ശരീരത്തിലെ പൊള്ളൽ കണ്ട് കാര്യം തിരക്കിയ പിതാവിനോട് യുവതി യുവദുരനുഭവം തുറന്നു പറഞ്ഞതോടെയാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. പിതാവ് ഉടന്‍ തന്നെ പോലീസിനെ ബന്ധപ്പെടുകയായിരുന്നു.

പ്രണയ വിവാഹിതരാണ് യുവതിയും അഖില്‍ദാസും. അഖിലിന്റെ വീട്ടില്‍ താമസിച്ചുവരവേ യുവതിയുടെ ശരീരത്തില്‍ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കൂടിയിട്ടുണ്ടെന്നു ഭര്‍ത്താവിന്റെ അമ്മ ഉള്‍പ്പടെ ആരോപിക്കുകയായിരുന്നു.

തുടര്‍ന്ന് അമ്മയാണ് മന്ത്രവാദിയെ ഏര്‍പ്പാടാക്കിയത്. ഇവര്‍ ഇടപാട് ചെയ്തത് അനുസരിച്ചു വീട്ടിലെത്തിയ തിരുവല്ല മുത്തൂര്‍ സ്വദേശിയായ ശിവന്‍ തിരുമേനി എന്നു വിളിക്കുന്ന പൂജാരിയെ ആഭിചാരക്രിയ നടത്തിയത്.

കഴിഞ്ഞ രണ്ടിനു രാവിലെ 11 മുതല്‍ രാത്രി 9 വരെ മണിക്കൂറുകള്‍ നീണ്ട ആഭിചാരക്രിയകള്‍ നടത്തുകയായിരുന്നു.

ആഭിചാരക്രിയകളുടെ ഭാഗമായി യുവതിക്കു മദ്യം നല്‍കിയ ശേഷം ബലമായി ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുന്നതുള്‍പ്പടെ മറ്റ് ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിച്ചു. 

പിതാവ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മണര്‍കാട് പോലീസ് കേസെടുത്തു അന്വേഷണം നടത്തുകയായിരുന്നു.

സംഭവത്തിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മാറിനിന്ന ഒന്നാം പ്രതിയെ തിരുവല്ല മുത്തൂര്‍ ഭാഗത്തു നിന്നാണ് അറസ്റ്റു ചെയ്തത്.

Advertisment