കരുവന്നൂര്‍ മുതല്‍ നേമം വരെ.. സിപിഎം വിഴുങ്ങിയ സഹകരണ മേഖല തകര്‍ച്ചയുടെ വക്കില്‍. കോടികളുടെ കൊള്ള നടത്തിയിട്ടും നേതാക്കളെ സംരക്ഷിച്ചു സിപിഎം. സാധാരണക്കാരെ കൊള്ളയടിച്ചു രക്ഷപെടാനുള്ള നീക്കത്തിന് ചെക്കുവെച്ച് ഇ.ഡി. സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് ജനം ബിജെപിയിലേയ്‌ക്കോ

നേമം നിയമസഭാ മണ്ഡലം ബി.ജെ.പിക്ക് കേരളത്തില്‍ എം.എല്‍.എയെ സമ്മാനിച്ച പ്രദേശമാണ്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.എം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി വര്‍ധിക്കും. 

New Update
karuvannur nemam bank froad
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു പുറത്തായതോടെയാണ് സി.പി.എം സഹകരണ പ്രസ്ഥാനങ്ങളെ അപ്പാടെ വിഴുങ്ങിയ വിവരം മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.  

Advertisment

അതിന്ന് നേമം വരെ എത്തി നില്‍കുന്നു. ശതകോടികൾ സഹകരണ സാപനങ്ങളില്‍ നിന്നു സി.പി.എം നേതാക്കള്‍ തട്ടിയെടുത്തു സ്വന്തം കീശയിലാക്കി. 

നല്ലൊരു ഭാവി, മക്കളുടെ കല്യാണം എന്നിവയെല്ലാം കരുതി സ്വരുക്കൂട്ടിയ തുക സഹകരണ ബാങ്കില്‍ നിക്ഷേപിച്ചപ്പോള്‍ പാവങ്ങള്‍ കരുതിയിരുന്നില്ല എല്ലാം തലപ്പത്തിരിക്കുന്ന സി.പി.എം നേതാക്കള്‍ കവര്‍ന്നെടുക്കുമെന്ന്. 

യാതൊരു വിധ രേഖകളുമില്ലാതെയാണ് സി.പി.എം ഭരണസമിതി ഇഷ്ടക്കാര്‍ക്കു വായ്പ നല്‍കി ബാങ്കുകളെ തകര്‍ത്തത്.

കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖലയില്‍, പ്രത്യേകിച്ചും സി.പി.എം. നിയന്ത്രിത സ്ഥാപനങ്ങളില്‍, നടക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവായി മാറിക്കഴിഞ്ഞു. 


തൃശ്ശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കണ്ടെത്തലുകള്‍ സി.പി.എം. സംസ്ഥാന നേതൃത്വത്തെ നേരിട്ട് പ്രതിക്കൂട്ടിലാക്കിയതാണ്.


1391275-karuvannur-bank-scam.webp

മുന്‍ മന്ത്രിയും സിറ്റിംഗ് എം.എല്‍.എയുമായ എ.സി. മൊയ്തീന്‍, സിറ്റിംഗ് എം.പി. കെ. രാധാകൃഷ്ണന്‍ എന്നിവരടക്കം ഉന്നത നേതാക്കള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും, പാര്‍ട്ടിയെത്തന്നെ 68-ാം പ്രതിയായി ചേര്‍ക്കുകയും ചെയ്തത് ഈ വിഷയത്തിന്റെ രാഷ്ട്രീയ ഗൗരവം വര്‍ധിപ്പിച്ചു.

പാര്‍ട്ടി ഫണ്ടിംഗിനായി ബിനാമി വായ്പകളും വ്യാജ ഈടുകളും ഉപയോഗിച്ചു എന്ന ഇ.ഡി.യുടെ നിഗമനം, സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷയെ മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളെയും ചോദ്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചു.

തുടര്‍ന്നും സി.പി.എമ്മിന്റെ ബാങ്ക് തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ പുറത്തു വന്നുകൊണ്ടിരുന്നു.


കരുവന്നൂരിന് സമാനമായാണ് തിരുവനന്തപുരം നേമത്തെ സഹകരണ ബാങ്കില്‍ 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് പുറത്തുവന്നത്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടും തട്ടിപ്പിന് നേതൃത്വം നല്‍കിയവരെ സി.പി.എം സംരക്ഷിക്കുന്നു.


nemam service co operative bank

ഇതാടെ ജനം ബി.ജെ.പിയെ വലിയ തോതില്‍ പിന്തുണയ്ക്കാൻ തുടങ്ങി. നേമം നിയമസഭാ മണ്ഡലം ബി.ജെ.പിക്ക് കേരളത്തില്‍ എം.എല്‍.എയെ സമ്മാനിച്ച പ്രദേശമാണ്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.എം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി വര്‍ധിക്കും. 

ഇ.ഡി. കുറ്റപത്രത്തില്‍ പേരുള്ള കെ. രാധാകൃഷ്ണന്‍, എ.സി. മൊയ്തീന്‍ തുടങ്ങിയ നേതാക്കളെ പാര്‍ട്ടി നേതൃത്വം തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്ത് നിയമപരമായ നടപടികള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോ ? അതോ ഇവരെ സംരക്ഷിക്കുന്നത് തുടരുമോ ? 

പാര്‍ട്ടിയെത്തന്നെ പ്രതിചേര്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പാര്‍ട്ടി ഫണ്ടുകളുടെ സുതാര്യത ഉറപ്പാക്കാന്‍ സി.പി.എം. തയ്യാറുണ്ടോ ? എപ്പോള്‍ തിരികെ നല്‍കും ? 

നേമത്തും കരുവന്നൂരിലും തട്ടിപ്പിനിരയായ പാവപ്പെട്ടവരുടെ പണം, പ്രതികളുടെയും ബിനാമികളുടെയും ആസ്തികള്‍ വിറ്റ് എത്ര സമയത്തിനുള്ളില്‍ തിരികെ നല്‍കുമെന്ന് സി.പി.എം. ഉറപ്പുനല്‍കും എന്നീ ചോദ്യങ്ങൾ ബി.ജെ.പി ഉയര്‍ത്തിക്കഴിഞ്ഞു.


സഹകരണ മേഖലയിലെ തട്ടിപ്പ്   കേരളത്തിന്റെ തലസ്ഥാനം വരെ എത്തിച്ചേര്‍ന്ന സാഹചര്യത്തില്‍, ഈ പ്രതിസന്ധിയെ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതും രാഷ്ട്രീയ ലോകം ഉറ്റുനോക്കുകയാണ്. 


കേന്ദ്ര ആഭ്യന്തര വകുപ്പിനൊപ്പം സഹകരണ മന്ത്രാലയത്തിന്റെ തന്ത്രപരമായ ചുക്കാന്‍ പിടിക്കുന്ന അമിത് ഷായാണ് കേരളത്തിലെ ഈ പ്രതിസന്ധിയില്‍ ശ്രദ്ധാകേന്ദ്രം. 

2021-ല്‍ പുതിയ സഹകരണ മന്ത്രാലയത്തിന് രൂപം നല്‍കിയതും, 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന മുദ്രാവാക്യമുയര്‍ത്തി ദേശീയ സഹകരണ നയം -2025 പ്രഖ്യാപിച്ചതും, സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്ക് കേന്ദ്രത്തിന്റെ 'രാഷ്ട്രീയ വാള്‍' ഇറക്കാനുള്ള വ്യക്തമായ നീക്കമായാണ് സി.പി.എം. നേതാക്കള്‍ കാണുന്നത്. 

കരുവന്നൂര്‍, നേമം കേസുകളില്‍ ഇ.ഡി.യുടെ അതിശക്തമായ ഇടപെടലുകള്‍ തുടരുന്നതും, സിറ്റിംഗ് എം.പി.മാര്‍ക്കെതിരെയും മുന്‍ മന്ത്രിമാര്‍ക്കെതിരെയും കുറ്റപത്രം നല്‍കുന്നതും, സി.പി.എമ്മിനെ കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

Advertisment