/sathyam/media/media_files/2025/11/07/mar-thomas-thattil-visit-2025-11-07-19-11-38.jpg)
സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും ഫരീദാബാദ് ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണി കുളങ്ങരയും പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോള്‍
കോട്ടയം: സീറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ ബി.ജെ.പി നേതാക്കളെ ഒപ്പം കൂട്ടിയതില്‍ വിയോജിപ്പ് സഭാ നേതൃത്വത്തെ അറിയിച്ചു മുതിര്‍ന്ന ബിഷപ്പുമാര്‍.
സഭാനേതൃത്വം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതില്‍ തെറ്റില്ല. സഭയുടെ ആശങ്കകളും വിശ്വാസികളുടെ പ്രശ്‌നങ്ങളും പ്രധാനമന്ത്രിയെ കണ്ട് അവതരിപ്പിക്കേണ്ടതു തന്നെയാണ്.
എന്നാല്‍, ബി.ജെ.പി നേതാക്കളെ കൂട്ടി പോയത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ ഇതു മാറാന്‍ ഇടയുണ്ടെന്നും മുതിര്‍ന്ന ബിഷപ്പുമാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ അറിയിച്ചതായാണ് വിവരം.
അതേസമയം, നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിശ്വാസികളും ഇതേവികാരം പരസ്യമായി പ്രകടിപ്പിക്കുകയാണ്. സഭയെ ബി.ജെ.പിക്കു അടിയറവെക്കുന്നതിനു തുല്യമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി മാര്‍ റാഫേല്‍ തട്ടിലും ചില ബിഷപ്പുമാരും നടത്തുന്നത്.
/filters:format(webp)/sathyam/media/media_files/2025/11/08/mar-rafel-thattil-narendra-modi-2025-11-08-14-17-13.jpg)
ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണായുധമാക്കി സഭയെ മാറ്റുമ്പോള്‍ ഭാവിയില്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. സീറോ മലബാര്‍ സഭ ബി.ജെ.പിയുടെ ബി ടീമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമ്പോൾ അത് തിരുത്തേണ്ടതിനു പകരം മാര്‍ റാഫേല്‍ തട്ടിലും കൂട്ടരും അതിനു കുടപിടിക്കുകയാണ് ചെയ്യുന്നത്.
ഇതിനു ഒടുവിലത്തെ ഉദാഹരമാണ് ബി.ജെ.പി നേതാക്കളെ കൂട്ടി പ്രധാനമന്ത്രിയെ കണ്ടത്. മന്ത്രിയായ ജോര്‍ജ് കുര്യന്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതും മനസിലാക്കാം. എന്നാല്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ് എന്നിവടെ സാന്നിധ്യത്തിന്റെ കാരണം ഗ്രഹിക്കാന്‍ വിശ്വാസികള്‍ക്ക് പ്രയാസം ഉണ്ട്.
ഇതു നല്‍കുന്ന സന്ദേശം എന്താണെന്നതാണു പ്രശ്നം. ബി.ജെ.പിയുടെ കീഴിലാണ് സഭയെന്നൊരു സന്ദേശമല്ലേ ഇവര്‍ നല്‍കാന്‍ ശ്രമിക്കുന്നതെന്നും ബിഷപ്പുമാര്‍ ഉള്‍പ്പെടെ ചോദിക്കുന്നു. സഭയെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതു നേതൃത്വം അവസാനിപ്പിക്കണമെന്നും വിശ്വാസികള്‍ ആവശ്യപ്പെടുന്നു.
സംഭവത്തില്‍ മാര്‍ റാഫേല്‍ തട്ടിലിനെതിരെ വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാധ്യക്ഷനായിരുന്ന കാലത്ത് സഭയ്ക്കുളില്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സഭയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം എക്കാലവും ശ്രദ്ധിച്ചിരുന്നു.
എന്നാല്‍, മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റ ശേഷം സഭയില്‍ തെറ്റായ കീഴ്‌വഴക്കങ്ങള്‍ കടന്നു വരുന്നു എന്നാണ് വിമര്‍ശനം. ചില സ്ഥാപിത താല്‍പര്യങ്ങള്‍ സഭയുടെയും വിശ്വാസികളുടെയും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുമ്പോള്‍ അധ്യക്ഷന്‍ അതിന് വഴിയൊരുക്കുകയാണെന്നാണ് ആരോപണം.
മാത്രമല്ല അദ്ദേഹത്തിന്റെ അനവസരത്തിലുള്ള പല പ്രസ്താവനകളും ഇടപെടലുകളും സഭയുടെ അന്തസിനും ഉന്നതിയ്ക്കും യോജിച്ചതായി മാറുന്നുമില്ല എന്നാണ് വിമര്‍ശനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us