കോട്ടയത്ത് വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാൻ കാറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാർ യാത്രികർ ഉൾപ്പെടെ 26 പേർക്ക് പരിക്ക്

ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ച് മടങ്ങിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് വാനിലുണ്ടായിരുന്നത്.

New Update
accident kottayam

കോട്ടയം: മൂന്നിലവിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാൻ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. കാർ യാത്രികർ ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Advertisment

മൂന്നിലവ് കുഴികുത്തിയാനി വളവിൽ വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ച് മടങ്ങിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് വാനിലുണ്ടായിരുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Advertisment