/sathyam/media/media_files/2025/11/09/img6-2025-11-09-12-19-18.jpg)
കോട്ടയം:എറണാകുളം-ബെംഗളൂരു വന്ദേഭാരത് സര്‍വീസ് വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ആദ്യ രണ്ടാഴ്ചത്തേക്കുള്ള ബുക്കിങ്ങുകള്‍ എല്ലാം ഫുള്ളയായി കഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങും അതിവേഗം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയാണുള്ളത്.
അതേസമയം, ട്രെയിന്‍ വൈകാതെ തിരുവനന്തപുരത്തേക്ക് നീട്ടുമോ എന്ന ആകാംഷയിലാണ് യാത്രക്കാര്‍. വന്ദേ ഭാരത് സര്‍വീസ് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം വരെ നീട്ടുകയാണ് അടുത്ത ലക്ഷ്യം.
തലസ്ഥാന മേഖലയിലെ ദൈനംദിന യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സബര്‍ബന്‍, മെമു സര്‍വീസുകളും ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
സംസ്ഥാനത്തിന് വന്ദേഭാരത് അനുവദിച്ചു എന്നു ആദ്യം പുറത്തുവിട്ടതും രാജീവാണ്. ഇതാണു യാത്രക്കാരുടെ പ്രതീക്ഷ വര്‍ധിക്കാന്‍ കാരണം.
സര്‍വീസ് ആരംഭിച്ചപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കണമെന്ന ആവശ്യം റെയില്‍വേ പരിഗണിക്കാതിരുന്നതില്‍ യാത്രക്കാര്‍ക്കു നിരാശയുണ്ട്.
വൈകിട്ട് തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന തരത്തില്‍ സര്‍വീസ് ക്രമീകരിച്ചാല്‍ ഐ.ടി, ബിസിനസ്, വിദ്യാഭ്യാസ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രഫഷണലുകള്‍ക്കും ഇത് വളരെ പ്രയോജനപ്രദമാകും.
നേരത്തെ തന്നെ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കണമെന്ന് റെയില്‍വേയ്ക്ക് മുന്നില്‍ ആവശ്യം ഉണ്ടായിരുന്നു.
സര്‍വീസ് അനുവദിക്കുമെന്ന് റെയില്‍വേ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ വാക്ക് നല്‍കുകയും ചെയ്തു. എന്നാല്‍, പ്രഖ്യാപനം ഒന്നും പിന്നീടുണ്ടായില്ല.
കഴിഞ്ഞ മാസമാണ് എറണാകുളം - ബെംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രഖ്യാപിച്ചത്. ആലപ്പുഴ വഴിയോ കോട്ടയം വഴിയോ ട്രെയിന്‍ നീട്ടിയാല്‍ അത് യാത്രക്കാര്‍ക്കു ഏറെ ഗുണകരമാകുമായിരുന്നു.
ട്രെയിന്‍ തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നു യാത്രക്കാര്‍ പ്രതീക്ഷിക്കുന്നത്.
ശനിയാഴ്ചയായിരുന്നു എറണാകുളം സൗത്ത് - ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. പുതിയ വന്ദേഭാരതിന്റെ പതിവു സര്‍വീസ് നവംബര്‍ 11 മുതലാണ് ആരംഭിക്കുക.
ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് ഭക്ഷണം ഉള്‍പ്പെടെ എക്സിക്യുട്ടീവ് ചെയറിന് 2980 രൂപയായിരിക്കും ടിക്കറ്റ് ചാര്‍ജ്. ചെയര്‍കാറിന് ഭക്ഷണം ഉള്‍പ്പെടെ 1615 രൂപയും.
ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50ന് എറണാകുളത്തെത്തും. തിരിച്ച് എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.20നാണ് ട്രെയിന്‍ ബെംഗളൂരുവിലേക്ക് പുറപ്പെടുക.
രാത്രി 11ന് ബെംഗളൂരുവിലെത്തും. നിലവില്‍ 11 മണിക്കൂറോളം എടുത്തിരുന്ന ട്രെയിന്‍ യാത്ര ഒമ്പത് മണിക്കൂറിനുള്ളിലായി ചുരുങ്ങുന്നത് ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us