തിരുവഞ്ചൂര്‍ ആഭിചാര കേസ്, പ്രതികൾക്കായി കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും. യുവതിയുടെ ഭര്‍തൃമാതാവിനെയും സഹോദരിയെയും കണ്ടെത്താനാകതെ പോലീസ്. വീഡിയോ ദൃശ്യത്തില്‍ കണ്ടയാള്‍ക്കായും തെരച്ചില്‍

കേസിലെ തെളിവായ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.

New Update
img(18)

കോട്ടയം: തിരുവഞ്ചൂരിലെ ആഭിചാര കേസിൽ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കായി പോലീസ് ഇന്നു കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

Advertisment

യുവതിയുടെ ഭര്‍തൃമാതാവിനെയും സഹോദരിയെയും കണ്ടെത്താനാകതെ പോലീസ്.  ഒളിവില്‍ കഴിയുന്ന ഇരുവര്‍ക്കുമായി ഊര്‍ജിതമായ അന്വേഷണം നടന്നു വരികയാണെന്നാണ് പോലീസ് പറയുന്നത്.


യുവതിയെ ആഭിചാരത്തിനു വിധേയമാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ യുവതിയുടെ ഭര്‍ത്താവ് അഖില്‍ ദാസ്, അഖിലിന്റെ പിതാവ് ദാസ്, ആഭിചാരം നടത്തിയ പത്തനംതിട്ട സ്വദേശി ശിവദാസ് എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്. 


ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായാണ് അപേക്ഷ നല്‍കുന്നത്. രണ്ടു ദിവസത്തേയ്ക്കാണ് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.

കേസിലെ തെളിവായ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ദൃശ്യങ്ങളില്‍ അഞ്ച് പ്രതികളെ കൂടാതെ ഒരാള്‍ കൂടിയുണ്ട്. ഇതും അന്വേഷിച്ചു വരികയാണ്. ശിവദാസിന്റെ പശ്ചാത്തലവും പോലീസ് അന്വേഷിച്ചു വരികയാണ്.

മന്ത്രവാദം നടത്തിയതു  ഭര്‍തൃമാതാവിന്റെ നിര്‍ദേശപ്രകാരമെന്നു യുവതി വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ സഹോദരിയുടെ അടക്കം എട്ടു ദുരാത്മാക്കള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടെന്നും, ഇതു മൂലമാണു വീട്ടില്‍ തുടര്‍ച്ചയായി വഴക്ക് ഉണ്ടാകുന്നതെന്നു പറഞ്ഞാണു മന്ത്രവാദിയെ ഭര്‍തൃമാതാവു കൊണ്ടുവന്നത്.


ഉച്ചത്തില്‍ പാട്ടു വച്ചു ശേഷമാണു മന്ത്രവാദം നടത്തിയത്. പ്രാര്‍ഥിച്ചു സോഫയിലിരിക്കാന്‍ പറഞ്ഞു. ഇരുന്നതിനു പിന്നാലെ കാലില്‍ പട്ടുകൊണ്ടു നീളത്തില്‍ കെട്ടി. 


രാവിലെ 11ന് ആരംഭിച്ച പൂജ വൈകിട്ട് 9 വരെ നീണ്ടു. ബാധ ഒഴിപ്പിക്കുന്നതിനായി മുടിയില്‍ ആണി ചുറ്റി വിറകിന്‍ കഷണത്തില്‍ തറച്ചുവെന്നും മുടി പറിച്ചുമാറ്റി, ഭസ്മം കഴിപ്പിച്ചു, ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ചു.

പത്തുമണിക്കൂറോളം നീണ്ട ക്രൂര പൂജകള്‍ക്കിടെ ബോധം മറയുന്നതു വരെ മദ്യം കുടിപ്പിയ്ക്കുകയും ചെയ്തു. താന്‍ മദ്യപിച്ചെന്നും ബീഡി വലിച്ചെന്നും ഭര്‍തൃമാതാവും സഹോദരിയും പറഞ്ഞു. തനിക്കു ബീഡി വലിച്ചതായി ഓര്‍മയില്ലെന്നും നെറ്റിയിലടക്കം പൊള്ളലേറ്റ പാടുകളുണ്ടെന്നും യുവതി വെളിപ്പെടുത്തി.

കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി മൂന്നു വര്‍ഷമായി അഖിലുമായി ഇഷ്ടത്തിലായിരുന്നു. ഇരുവീട്ടുകാര്‍ക്കും വിവാഹത്തിനു താല്‍പര്യക്കുറവില്ലായിരുന്നെങ്കിലും മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരം ദോഷമുണ്ടെന്നു പറഞ്ഞു വിവാഹം നീട്ടി വച്ചു.

വീട്ടുകാരുടെ സമ്മത്തോടെ യുവതിയെ അഖില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അഖിലിന്റെ മണര്‍കാട് നാലു മണിക്കാറ്റിനു സമീപത്തെ വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാനിരിക്കെയാണ് ആഭിചാരക്രിയ നടത്തിയത്.

Advertisment