/sathyam/media/media_files/2025/11/10/img19-2025-11-10-11-11-52.jpg)
കോട്ടയം: ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് വേണമെന്ന മുസ്ലീം ലീഗ് ആവശ്യം പരിഗണിക്കാന്‍ കോണ്‍ഗ്രസ്.. ഇനിയും ലീഗിനെ പരിഗണിക്കാതിരിക്കാന്‍ കഴിയില്ലെന്ന ബോധ്യത്തിലാണ് കോണ്‍ഗ്രസ് നിലപാട് മറ്റത്തിന് ഒരുങ്ങുന്നത്.
കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ പരിഗണന നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ലീഗ് തങ്ങളുടെ ആവശ്യം ഉയര്‍ത്തുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച അതേ സീറ്റുകള്‍ ഇത്തവണയും കേരളാ കോണ്‍ഗസിനു നല്‍കാനാണു ഏകദേശ ധാരണ. എല്ലാ ഡിവിഷനുകളിലു കോണ്‍ഗ്രസിന്റെ പിന്തുണ കൊണ്ടു മാത്രമാണു കേരളാ കോണ്‍ഗ്രസിനു ജയിക്കാനായതെന്നും ഇവര്‍ പറയുന്നു.
മുണ്ടക്കയം, എരുമേലി ഡിവിഷനുകളില്‍ ലീഗിനു ശക്തമായ വോട്ട് ബാങ്ക് ഉണ്ടെന്നും ലീഗ് നേതാക്കള്‍ പറയുന്നു.
മുണ്ടക്കയം പഞ്ചായത്തിലൊഴികെ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള സീറ്റ് വിഭജനത്തിലും ധാരണയായിട്ടുണ്ട്.
പിന്നെന്തുകൊണ്ട് തങ്ങള്‍ക്കു ജില്ലാ പഞ്ചായത്തില്‍ സീറ്റു നല്‍കുന്നില്ലെന്നു ലീഗ് ചോദിക്കുന്നു.
ഒരു സീറ്റ് നല്‍കണമെന്ന ലീഗ് ആവശ്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ മറുപടി പറയാമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്.
മത്സരിക്കാന്‍ സീറ്റ് വേണമെന്ന ആവശ്യത്തില്‍ മുസ്ലീംലീഗ് ഉറച്ചു നില്‍ക്കുകയാണ്. നിഷേധിച്ചാല്‍ സൗഹൃദ മത്സരത്തിനും തയാറെന്ന മുന്നറിയിപ്പും ലീഗ് നല്‍കിയിട്ടുണ്ട്.
ഇത്തവണ ഡിവിഷന്‍ വര്‍ധിച്ചതും കഴിഞ്ഞ തവണ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന ആവശ്യവും ഉയര്‍ത്തിയായാണു ലീഗിന്റെ കടുംപിടുത്തം.
മുണ്ടക്കയം, എരുമേലി സീറ്റുകളിലൊന്നാണു ലീഗ് ആവശ്യപ്പെടുന്നത്. മുണ്ടക്കയം ഡിവിഷനോടാണു ലീഗിനു താത്പര്യം.
എന്നാല്‍, ലീഗിന്റെ ആവശ്യം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് ആദ്യം തയാറായില്ല. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കേണ്ടതിന്റെ ആവശ്യം നേതാക്കള്‍ യു.ഡി.എഫ് യോഗത്തിൽ ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് ഡിവിഷനു പകരമായി ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന സൂചനയും കോണ്‍ഗ്രസ് നല്‍കി.
എന്നാൽ, കഴിഞ്ഞ തവണയും ചര്‍ച്ചകള്‍ ഏറെ നടന്നിരുന്നുവെന്നും ഒടുവില്‍ ഉമ്മന്‍ചാണ്ടി ഇടപെട്ട് അടുത്ത തവണ സീറ്റ് നല്‍കാമെന്ന ധാരണയിലാണു പ്രശ്നം പരിഹരിച്ചതെന്നും ഇനിയും ഇത് തുടരാനാകില്ലെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us