ഇനിയും ഏറ്റുമാനൂരിനെ അവഗണിക്കരുത്. ശബരിമല തീര്‍ഥാടന കാലത്ത് ഏറ്റുമാനൂരില്‍ എല്ലാ ട്രെയിനുകള്‍ക്കും സ്‌റ്റോപ്പ് അനുവദിക്കണം. ഏറ്റുമാനൂരില്‍ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു

ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

New Update
1001394263

കോട്ടയം: ശബരിമല തീര്‍ഥാടന കാലത്ത് ഏറ്റുമാനൂരില്‍ എല്ലാ ട്രെയിനുകള്‍ക്കും സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യം.

Advertisment

 ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഉള്‍പ്പടെ വരാന്‍ ആഗ്രഹിക്കുന്ന ഇടത്താവളമാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം.

എന്നാല്‍, മിക്ക ട്രെയിനുകള്‍ക്കും സ്‌റ്റോപ്പില്ലാത്തതിനാല്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ് തീര്‍ഥാടകര്‍ ഇറങ്ങുന്നത്.

ഇവിടെ നിന്നു ഏറ്റമാനൂരേക്കു വീണ്ടും പോകണമെന്നതിനാല്‍ പലരും നേരിട്ട് എരുമേലിയിലേക്ക് പോവുകയാണ് ചെയ്യുന്നത്.

മണ്ഡല - മകരവിളക്ക് കാലത്ത് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എല്ലാ ട്രെയിനുകള്‍ക്കും  സ്റ്റോപ്പ് അനുവദിക്കണമെന്നും വഞ്ചിനാട് എക്‌സ്പ്രസിന് സ്ഥിരമായി സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ഏറ്റുമാനൂര്‍ വികസന സമിതി നിവേദനം നല്‍കിയിരുന്നു.

ശബരിമല തീര്‍ഥാടന കാലത്ത് ഇക്കുറി 415 സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

ട്രെയിനുകള്‍ പ്രധാനമായും ചെന്നൈ, ബംഗളൂരു, മംഗലൂരു, തിരുപ്പതി, വിശാഖപട്ടണം, സെക്കന്ദരാബാദ്, നാന്ദേഡ്, ലോകമാന്യതിലക്, ഹുബ്ബള്ളി, താംബരം എന്നിവിടങ്ങളില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. 

അതേസമയം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

കോട്ടയം മെഡിക്കല്‍ കോളജിന്റെ ഏറ്റൂമാനൂര്‍ എക്സ്റ്റന്‍ഷന്‍ കൗണ്ടറില്‍ സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് ഒരു ഡോക്ടറെക്കൂടി നിയമിക്കും.

 തിരക്കനുസരിച്ച് ഏറ്റുമാനൂരില്‍നിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തും.

ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇത്തവണയും 70 പോലീസുകാരെ ഏറ്റുമാനൂരില്‍ ഡ്യൂട്ടിക്ക് നിയോഗിക്കും. പോലീസ് എയിഡ് പോസ്റ്റും ഉണ്ടാകും.

എക്സൈസിന്റെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്തെ കടകളില്‍ പ്രത്യേക പരിശോധന നടത്തും. എക്‌സൈസ് റേഞ്ച് ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഉണ്ടാകും.

കെ.എസ്.ആര്‍.ടി.സി കോട്ടയത്തു നിന്നുള്ള പമ്പ സര്‍വീസിനായി ആദ്യ ഘട്ടത്തില്‍ 50 ബസുകളും പിന്നീട് 20 ബസുകളും  അധികമായി അനുവദിച്ചിട്ടുണ്ട്.

എല്ലാ ദിവസവും ദീപാരാധനയ്ക്കു ശേഷം ഏറ്റുമാനൂര്‍ ക്ഷേത്ര പരിസരത്തുനിന്ന് പമ്പ സര്‍വീസ് ഉണ്ടാകും.

Advertisment