യു.ഡി.എഫ് നേതാക്കള്‍ ക്ഷണിച്ചത് തങ്ങളുടെ ശക്തിയും സ്വീകാര്യതയും കണ്ടു കൊണ്ടാകുമെന്നു ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രസ് (എം) നിലപാട് എല്‍.ഡി.എഫിന് ഒപ്പമെന്നാണ്. യു.ഡി.എഫില്‍ ഉണ്ടായിരുന്നതിനേക്കള്‍ പരഗണനയാണ് എല്‍.ഡി.എഫില്‍ ലഭിക്കുന്നത്

യു.ഡി.എഫ് നേതാക്കള്‍ കേരളാ കോൺഗ്രസ് എമ്മിനെ ക്ഷണിച്ചത് തങ്ങളുടെ ശക്തിയും സ്വീകാര്യതയും കണ്ടുകൊണ്ടാകാം

New Update
jose k mani

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കേരളാ കോണ്‍ഗ്രസ് എമ്മും എല്‍.ഡി.എഫും തയാറെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മന്‍ ജോസ് കെ. മാണി. രണ്ടു മാസക്കാലം ഇടതുപക്ഷം തയാറെടുപ്പിലായിരുന്നു.

Advertisment

സംസ്ഥാനത്തെ വിവിധ ജില്ലകളിയലായി 80 ശതമാനത്തോളം സീറ്റു ചര്‍ച്ചര്‍ക്കള്‍ പൂര്‍ത്തയിയാക്കിയിട്ടുണ്ട്.

ചില സീറ്റുകളുടെ കാര്യത്തില്‍ ഉള്‍പ്പടെ നീക്കുപോക്കു നടത്താനുണ്ട്. അത് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

യു.ഡി.എഫ് നേതാക്കള്‍ കേരളാ കോൺഗ്രസ് എമ്മിനെ ക്ഷണിച്ചത് തങ്ങളുടെ ശക്തിയും സ്വീകാര്യതയും കണ്ടുകൊണ്ടാകാം.

പക്ഷേ, തങ്ങളുടെ നിലപാട് എല്‍.ഡി.എഫിന് ഒപ്പമെന്നാണ്. യു.ഡി.എഫില്‍ ഉണ്ടായിരുന്നതിനേക്കള്‍ പരഗണനയാണ് എല്‍.ഡി.എഫില്‍ ലഭിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

Advertisment