ബോംബ് സ്‌ഫോടനം ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗം.ഡല്‍ഹി ബോംബ് സ്‌ഫോടന വാര്‍ത്തകള്‍ക്കു കീഴീല്‍ വെട്ടുകളികളെ പോലെ കമന്റിട്ടും വാട്സാപ്പ് സന്ദേശങ്ങളും പ്രചരിപ്പിച്ച് ചിലര്‍. വോട്ട് ചോരി ആരോപണങ്ങളില്‍ നിന്നും രക്ഷപെടാന്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രിതമായി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡായി നടത്തുന്നുവെന്നും പ്രചരണം. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം പരിശോധിക്കണമെന്ന് ആവശ്യം

പാര്‍ലമെന്റടക്കം പല ഭീകരാക്രമണങ്ങളും നടത്തിയ യഥാര്‍ല കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് ഭരണകൂടവും പോലീസും നടത്തി കൊണ്ടിരിക്കുന്നത്.  

New Update
img(52)

കോട്ടയം: ഡല്‍ഹി ബോംബ് സ്‌ഫോടനത്തിന്റെ ഞെട്ടിലിലാണു രാജ്യം. കുറ്റവാളികളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Advertisment

എന്നാല്‍, മലയാളികളില്‍ ചിലരുടെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണ്. ബോംബ് സ്‌ഫോടനം ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമാണ്.


വോട്ട് ചോരി ആരോപണങ്ങളില്‍ നിന്നു രക്ഷപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രിമായ നീക്കത്തിന്റെ ഭാഗമാണ് സ്‌ഫോടനം നടന്നത് എന്നുള്ള കമന്റുകളും വാട്‌സാപ്പ് സന്ദേശങ്ങളും വ്യാപകമായി ഒരു കൂട്ടര്‍ പ്രചരിപ്പിക്കുന്നു. 


സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ക്കു കമന്റായാണ് ഇത്തരം പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നത്. ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്.

യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുകയും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ കുറ്റവാളികളാക്കുകയും ചെയ്യും.


വോട്ട് ചോരിയും ബീഹാറിലേയും തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് മോഡിക്കും കൂട്ടര്‍ക്കും വോട്ട് ചെയ്യില്ല എന്ന് ഉറപ്പുള്ളവരെ പുറത്താക്കുകയുമാണു ലക്ഷ്യം. 


പാര്‍ലമെന്റടക്കം പല ഭീകരാക്രമണങ്ങളും നടത്തിയ യഥാര്‍ല കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് ഭരണകൂടവും പോലീസും നടത്തി കൊണ്ടിരിക്കുന്നത്.  

തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്തും സര്‍ക്കാരുകളുടേയും ഭരണ കര്‍ത്താക്കളുടേയും തെറ്റായ നിലപാടുകളെ എതിര്‍ക്കുന്ന സമയത്തും ഇത് പോലെ ഉള്ള ഭീകരാക്രമണങ്ങള്‍ ആസൂത്രിതമായി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡായി നടത്തുന്നു..

എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.  സന്ദേശങ്ങള്‍ നീരീക്ഷിക്കണമെന്നും ഉറവിടങ്ങള്‍ പരിശോധിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Advertisment