New Update
/sathyam/media/media_files/0g6n374TbIRjxGUy50MD.jpg)
കോട്ടയം: കോട്ടയത്ത് അന്തർസംസ്ഥാന ബസ് ഡ്രൈവറെ മർദിച്ച കേസിൽ നാല് പേർ അറസ്റ്റിലായി. വെള്ളിയാഴ്ച വൈകിട്ട് തിരുനക്കര വെച്ചാണ് ബസ് ഡ്രൈവറെ മർദിച്ചത്.
Advertisment
കോട്ടയം തോട്ടക്കാട് സ്വദേശികളായ മനു മോഹൻ, അജിത് കെ രവി, കൊല്ലം ചടയമം​ഗലം സ്വദേശികളായ അനന്തുകൃഷ്ണൻ, ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ സഞ്ജു എസ് എന്നീ നാല് പേരാണ് കോട്ടയം വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലായിരിക്കുന്നത്.
വെളളിയാഴ്ച രാത്രിയാണ് പത്തനംതിട്ടയിൽ നിന്നും ബെം​ഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവറെ നാലം​ഗ സംഘം മർദിച്ചത്. അതിക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us