റോസമ്മ ഇനി അഞ്ച് പേര്‍ക്കു ജീവിതത്തില്‍ പ്രതീക്ഷയും പ്രകാശവുമാകും. വാഹനാപകടത്തില്‍ മരിച്ച റോസമ്മ ഉലഹന്നാന്റെ അവയവങ്ങള്‍ ദാനം ചെയ്തു. ബന്ധുക്കളെ നന്ദി അറിയിച്ചു മന്ത്രി വീണാ ജോര്‍ജ്. ഓട്ടോയില്‍ കാറിടിച്ചുണ്ടായ അപകടത്തിലാണ് റോസമ്മയ്ക്കു ജീവന്‍ നഷ്ടമായത്. അപകടത്തിനിടയാക്കിയ കാര്‍ നിര്‍ത്താതെ പോവുകയും പിന്നീട് ഡെമ്മി ഡ്രൈവറെ ഇറക്കി രക്ഷപെടാനും ശ്രമിച്ചിരുന്നു

ഒരു വൃക്ക കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കും മറ്റൊരു വൃക്ക അമൃത ആശുപത്രിയിലേക്കും ഒരു കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും രണ്ടു നേത്രപടലങ്ങള്‍ കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണു നല്‍കിയത്.  

New Update
obit rosamma
Listen to this article
0.75x1x1.5x
00:00/ 00:00

പാലാ: വാഹനാപകടത്തില്‍ പരുക്കേറ്റു മരിച്ച റോസമ്മ ഇനി അഞ്ച് പേര്‍ക്ക് ജീവിത്തത്തില്‍ പ്രതീക്ഷയും പ്രകാശവുമാകും. റോസമ്മയുട രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലം എന്നിവയാണു ദാനം ചെയ്തത്.

Advertisment

ഈ കഴിഞ്ഞ ദിവസം പാലാ സിവില്‍ സ്റ്റേഷനു സമീപം ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നു ചികിത്സയിലിരിക്കെയാണ് കോട്ടയം പാലാ മുണ്ടുപാലം പുത്തേറ്റ് കുന്നേല്‍ വീട്ടില്‍ റോസമ്മ ഉലഹന്നാന്റെ (66) മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്.


ഒരു വൃക്ക കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കും മറ്റൊരു വൃക്ക അമൃത ആശുപത്രിയിലേക്കും ഒരു കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും രണ്ടു നേത്രപടലങ്ങള്‍ കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണു നല്‍കിയത്.  

നവംബര്‍ അഞ്ചിന് രാത്രി 10.30ന് കടയിലെ ജോലി കഴിഞ്ഞ് ഭര്‍ത്താവ് ഉലഹന്നാന്‍ ജോസിനൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു റോസമ്മ.


യാത്രാമധ്യേ, പാല സിവില്‍ സ്റ്റേഷനിനു സമീപം ഉലഹന്നാന്‍ ജോസ് സാധനങ്ങള്‍ വാങ്ങാനായി ഓട്ടോറിക്ഷ നിര്‍ത്തിയിട്ട സമയത്ത്, ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന റോസമ്മയുടെ ഓട്ടോയുടെ പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു.


പാലാ സ്വദേശി തന്നെയായ ആനിത്തോട്ടം ജോര്‍ജുകുട്ടിയുടെ കാറാണ് റോസമ്മയെ ഇടിച്ചിട്ടതിനുശേഷം നിര്‍ത്താതെ പാഞ്ഞു പോയത്. ഇയാള്‍ പിന്നീട് ഡെമ്മി ഡ്രൈവറെ ഇറക്കി ആള്‍മറാട്ടത്തിനും ശ്രമിച്ചിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ റോസമ്മയെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


ഇന്നു മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കുടുംബാംഗങ്ങള്‍ അവയവദാനത്തിനു സമ്മതം അറിയിക്കുകയായിരുന്നു.


തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. റോസമ്മ ഉലഹന്നാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍?ഗനൈസേഷനന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്. രാജേഷ് ജോസഫ്, രാജീവ് ജോസഫ് (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍-ബാംഗ്ലൂര്‍), രശ്മി ജോണ്‍ (യുകെ) എന്നിവരാണു മക്കള്‍.

Advertisment