കോണ്‍ഗ്രസില്‍ നിന്നും സീറ്റുകള്‍ പിടിച്ചുവാങ്ങി, മല്‍സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ട് പിടിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്കുന്നത് 6 പാര്‍ട്ടി മാറിയ നേതാവ്. മല്‍സരിക്കാനാളില്ലാതെ തദ്ദേശ വാര്‍ഡുകളില്‍ ഭാര്യയും ഭര്‍ത്താവും രംഗത്തിറങ്ങിയതും പലയിടത്ത്. യുഡിഎഫിനെ ഹൈജാക്ക് ചെയ്ത് ജോസഫ് വിഭാഗം !

നഗരസഭകളിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലുമൊക്കെ കോണ്‍ഗ്രസിനോട് വിലപേശി സീറ്റുകള്‍ പിടിച്ചെടുത്തിട്ട് അവിടങ്ങളിലൊക്കെ സ്ഥലത്തെ കേരള കോണ്‍ഗ്രസ് നേതാക്കളും ഭാര്യമാരും മല്‍സര രംഗത്തിറങ്ങുന്നതാണ് സ്ഥിതി.

New Update
pj joseph monce joseph
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ജില്ലാ പഞ്ചായത്തില്‍ യുഡിഎഫില്‍ 8 സീറ്റുകള്‍ക്ക് അവകാശവാദം ഉന്നയിക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മല്‍സരിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കായി നെട്ടോട്ടം.

Advertisment

കോണ്‍ഗ്രസിനോട് വിലപേശി വാങ്ങുന്ന സീറ്റുകളില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ തന്നെ ചാക്കിട്ടു പിടിക്കാന്‍ കളത്തിലിറങ്ങിയിരിക്കുകയാണ് മോന്‍സ് ജോസഫും കൂട്ടരും.


കുറവിലങ്ങാട് ഡിവിഷനില്‍ ആദ്യം രംഗത്തിറക്കിയ സ്ഥാനാര്‍ഥി രണ്ട് വര്‍ഷത്തോളമായി പാര്‍ട്ടി ബന്ധം വിട്ട് മറ്റൊരു പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ടു പോകുകയായിരുന്നു.

എന്നാല്‍ സീറ്റ് വാഗ്ദാനം ലഭിച്ചതോടെ ഇദ്ദേഹം രംഗത്തിറങ്ങിയെങ്കിലും മണ്ഡലത്തില്‍ ഓട്ടപ്രദക്ഷിണം നടത്തിയപ്പോള്‍ ജയസാധ്യത ഇല്ലെന്ന് മനസിലാക്കി പിന്‍വാങ്ങുകയായിരുന്നു. 


കഴിഞ്ഞ 10 വര്‍ഷത്തിനിടെ 6 പാര്‍ട്ടികളില്‍ മാറി മാറി പ്രവര്‍ത്തിച്ച മുന്‍ കേരള കോണ്‍ഗ്രസ് നേതാവാണ് കാഞ്ഞിരപ്പള്ളിയില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്.


വിശ്വാസ്യത നഷ്ടപ്പെട്ട ഇയാളെ മാറ്റി ജയസാധ്യതയുള്ള ശക്തരായ സ്ഥാനാര്‍ഥികളെ ഇവിടെ രംഗത്തിറക്കണമെന്ന് കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ കോണ്‍ഗ്രസ് നേതൃത്വം. അല്ലാത്ത പക്ഷം നോമിനേഷന്‍ കൊടുക്കും മുമ്പേ തോല്‍വി സമ്മതിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ഭരണങ്ങാനത്ത് മല്‍സരിക്കുന്നത് മുന്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ഭാര്യയാണ്. നഗരസഭകളിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലുമൊക്കെ കോണ്‍ഗ്രസിനോട് വിലപേശി സീറ്റുകള്‍ പിടിച്ചെടുത്തിട്ട് അവിടങ്ങളിലൊക്കെ സ്ഥലത്തെ കേരള കോണ്‍ഗ്രസ് നേതാക്കളും ഭാര്യമാരും മല്‍സര രംഗത്തിറങ്ങുന്നതാണ് സ്ഥിതി.

ഇവിടെയൊക്കെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കാന്‍ പോലും ആളില്ലെന്നതാണ് കേരള കോണ്‍ഗ്രസിന്‍റെ സ്ഥിതി.


ആളില്ലെന്നറിഞ്ഞു തന്നെ പരമാവധി സീറ്റുകള്‍ ചോദിച്ചു വാങ്ങുകയാണ് കേരള കോണ്‍ഗ്രസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ അംഗബലം ചൂണ്ടിക്കാട്ടി ഇതേ തന്ത്രം പുറത്തെടുക്കാനാണ് മോന്‍സ് ജോസഫിന്‍റെ ലക്ഷ്യം. 


പി.ജെ ജോസഫ് അനാരോഗ്യം മൂലം വിശ്രമത്തിലായതോടെ മോന്‍സാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസിനെ നയിക്കുന്നത്.

Advertisment