തദ്ദേശ തെരഞ്ഞെടുപ്പ്, ആദ്യം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ ബിജെപി. റിബല്‍ ഭീതിയില്‍ കോണ്‍ഗ്രസ്. സമവായത്തിന്റെ വഴിയേ സിപിഎം

യു.ഡി.എഫില്‍ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ, ഗ്രാമ പഞ്ചായത്തുകളില്‍ ധാരണയായില്ല. കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗവും മുസ്ലീം ലീഗുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ചര്‍ച്ച തുടരുകയാണ്.

New Update
congerss cpm bjp
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ആദ്യം തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബി.ജെ.പി. ചര്‍ച്ചകളില്‍ അതിവേഗം നീക്കുപോക്കു നടത്തി എല്‍.ഡി.എഫും യു.ഡി.എഫും.

Advertisment

വളരെ കുറച്ചു സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതെന്നും ഇവ ഉടന്‍ പൂര്‍ത്തിയാക്കി അതിവേഗം പ്രചാരണം ആരംഭിക്കാനാകുമെന്നു ബി.ജെ.പി പ്രതീക്ഷ.


രണ്ടു മാസങ്ങള്‍ക്കു മുന്‍പു തന്നെ സീറ്റു വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയത്തിനും തുടക്കമിട്ടിരുന്നതായി ബി.ജെ.പി നേതാക്കള്‍ പറയുന്നു. എന്‍.ഡി.എ മുന്നണിയില്‍ ബി.ജെ.പിയും ബി.ഡി.ജെ.എസുമാണ് പ്രധാന ഘടകകക്ഷികള്‍.


യു.ഡി.എഫില്‍ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ, ഗ്രാമ പഞ്ചായത്തുകളില്‍ ധാരണയായില്ല. കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗവും മുസ്ലീം ലീഗുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ചര്‍ച്ച തുടരുകയാണ്.  

സീറ്റിനായുള്ള സ്ഥാനാര്‍ത്ഥിമോഹികളുടെ ഇടിയാണ് ഘടകകക്ഷികളേക്കാള്‍ കോണ്‍ഗ്രസിന് വലിയ തലവേദന. വനിതാ സംവരണവും എസ്.സി ,എസ്.ടി വനിതാ സംവരണവും ചേര്‍ന്ന് 60 ശതമാനത്തോളം സീറ്റുകള്‍ വനിതകള്‍ക്കു സംവരണം ചെയ്തതിനാല്‍ വിരലിലെണ്ണാവുന്ന സീറ്റുകളേ ജനറലായുള്ളൂ.


ഒരു വാര്‍ഡിലേക്ക് അരഡസന്‍ സീറ്റുമോഹികളാണ് ഇടിക്കുന്നത്. സീറ്റില്ലാത്ത സിറ്റിംഗ് അംഗങ്ങള്‍ പകരം ഭാര്യക്കു സീറ്റിനായി സമ്മര്‍ദതന്ത്രം പയറ്റുകയാണ്. ജനറല്‍ സീറ്റില്‍ മത്സരിക്കാന്‍ ചില വനിതാ കൗണ്‍സിലര്‍മാര്‍ നടത്തുന്ന നീക്കവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


ആരെയും പിണക്കാതെ അവസാന നിമിഷം വരെ സീറ്റുണ്ടെന്നു പറഞ്ഞുള്ള കളികള്‍ നേതാക്കള്‍ നടത്തുന്നതിനാല്‍ സീറ്റ് കിട്ടാതെ വരുന്നവര്‍ റിബലായി നില്‍ക്കാനുള്ള സാധ്യത കോണ്‍ഗ്രസിനെ അലോസരപ്പെടുത്തുന്നു.

ഇടതു മുന്നണിയില്‍ ജില്ലാ പഞ്ചായത്തില്‍ ഏദേശ ധാരണയായി. കേരളാകോണ്‍ഗ്രസ് എമ്മിനു നല്‍കിയ 10 സീറ്റില്‍ ഒന്നു പൊതു സ്വതന്ത്രനായിരിക്കണമെന്ന സി.പി.എം നിര്‍ദ്ദേശത്തിനു വഴങ്ങിയതായാണറിയുന്നത്.

ബ്ലോക്ക്, നഗരസഭ, ഗ്രാമ പഞ്ചായത്തുകളില്‍ കേരളാ കോണ്‍ഗ്രസ് എമ്മുമായുള്ള ചര്‍ച്ചയിലെ വില പേശലിന് പൊതു സ്വതന്ത്ര ധാരണ പ്രയോജനപ്പെടുത്താനാണ് നീക്കം.

Advertisment