/sathyam/media/media_files/2025/12/06/untitled-design52-2025-12-06-01-31-20.png)
കോട്ടയം: കോട്ടയം കുമരകം ചീപ്പുങ്കൽ തോട്ടിൽ ബന്ധിച്ചിരുന്ന ഹൗസ് ബോട്ട് മുങ്ങി. ഹൗസ് ബോട്ടിലുണ്ടായിരുന്ന യുപി സ്വദേശികളായ ദമ്പതികളേയും എട്ട് വയസുള്ള കുട്ടിയേയും സുഹൃത്തിനേയും ഹൗസ് ബോട്ടിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് സമീപത്തുണ്ടായിരുന്ന ശിക്കാര വള്ളത്തിൽ കയറ്റി രക്ഷിച്ചു.
ഉത്തർപ്രദേശ് സ്വദേശി ഗജേന്ദ്ര സിങ്, ഭാര്യ അഞ്ജലി, സുഹൃത്ത് രാഘവ്, ആശാ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വെള്ളി പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ തകരാറാണ് വെള്ളം കയറാൻ കാരണമെന്നാണ് പ്രാഥമികനിഗമനം. യാത്രക്കാരുടെ ലാപ്‌ടോപും രണ്ട് മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു. വിദഗ്‌ധ സംഘം എത്തി മുങ്ങിക്കിടന്ന ഹൗസ് ബോട്ടുയർത്തി.
ലക്ഷങ്ങളുടെ നഷ്ടമാണ് അപകടത്തിൽ ഹൗസ്ബോട്ടിനുണ്ടായത്. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം ജെ അരുൺ, കുമരകം എസ്എച്ച്ഒ കെ ഷിജി എന്നിവർ സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us