/sathyam/media/media_files/2025/12/06/untitled-2025-12-06-11-47-25.jpg)
കോട്ടയം: തലയോലപറമ്പില്‍ ഗ്യാസ് സിലണ്ടര്‍ കയറ്റിയ ലോറിയില്‍ തീ വയ്ക്കാന്‍ യുവാവിന്റെ ശ്രമം. തലയോലപറമ്പ് വെട്ടിക്കാട്ടുമുക്കില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് യുവാവ് തീവെച്ചത്.
ഒരു ഗ്യാസ് സിലിണ്ടര്‍ കത്തുകയും ചെയ്തു. തീ പടരുന്നതു കണ്ടു നാട്ടുകാര്‍ ഓടിയെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി.
തുടര്‍ന്നു തീ അണയ്ക്കാന്‍ സാധിക്കാതെ വന്നതോടെ ഫയര്‍ഫോഴ്‌സ് എത്തി പൂണമായും അണച്ചത്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ലോറി ഡ്രൈവര്‍ വെട്ടിക്കാട്ടുമുക്കു സ്വദേശിയാണ്.
വീടിനു സമീപത്ത് റോഡില്‍ വാഹനം ഒതുക്കി വീട്ടില്‍ വിശ്രമിക്കാന്‍ പോയതായിരുന്നു ഡ്രൈവര്‍. ഇതിനിടെയാണു യുവാവ് വാഹനത്തിനും ഗ്യാസ് സിലണ്ടറിനും തീവെച്ചത്. ലോറിയുടെ ഗ്രില്‍ കമ്പികൊണ്ട് അടിച്ചു തകര്‍ത്ത ശേഷമാണ് ഇയാള്‍ തീയിട്ടത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന കടപ്ലാമറ്റം സ്വദേശിയായ യുവാവണ് വാഹനത്തിന് തീവെച്ചത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് പോലീസ് പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us