/sathyam/media/media_files/2025/01/01/VBBi1Ek6ZzkXVVNlK8ni.jpg)
കോട്ടയം: ശബരിമല തീര്‍ഥാടന കാലം ആരംഭിച്ചതോടെ ട്രെയിനുകളില്‍ വന്‍ തിരക്ക്. ട്രെയിനുകളിൽ സൂചി കുത്താൻ ഇടയില്ലാത്ത അവസ്ഥയുണ്ട്. ഇതോടെ സ്ഥിരം യാത്രക്കാരാണ് വലയുന്നത്.
യാത്രക്കാര്‍ക്കാരുടെ ആവശ്യം പരിഗണിച്ച് വിവിധ ട്രെയിനുകളില്‍ ഓരോ സ്ലീപ്പര്‍ കോച്ച് വീതം താല്‍ക്കാലികമായി വര്‍ധിപ്പിച്ചു ദക്ഷിണ റെയില്‍വേ.
ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് (12695) ഏഴു മുതല്‍ 11 വരെയും തിരുവനന്തപുരം സെന്‍ട്രല്‍ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് (12696) എട്ടുമുതല്‍ 12 വരെയും ചെന്നൈ എഗ്മൂര്‍കൊല്ലം അനന്തപുരി എക്സ്പ്രസ് (20635) എട്ടുമുതലും കൊല്ലം ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്സ്പ്രസ് (20636) ഒന്പതുമുതലും ചെന്നൈ സെന്‍ട്രല്‍ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (22639) ആറുമുതലും ആലപ്പുഴ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22640) ഏഴുമുതലുമാണു കൂട്ടിയത്.
തിരുവനന്തപുരം സെന്‍ട്രല്‍ കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076), കോഴിക്കോട് തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് (12075) എന്നിവയ്ക്ക് 7 മുതല്‍ 11 വരെ ഒരു ചെയര്‍ കാറും അധികമായി അനുവദിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us