രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതില്‍ ഉന്നത ബന്ധങ്ങള്‍. കര്‍ണാടകത്തില്‍ സംരക്ഷണം ഒരുക്കിയരെ തേടി എസ്.ഐ.ടി. രാഹുല്‍ ഒളിവില്‍ കഴിയാന്‍ തെരഞ്ഞെടുക്കുന്നത് വലിയ ഫാം ഹൗസുകളില്‍. അറസ്റ്റ് നീട്ടിക്കൊണ്ടുപോയത് രാഹുലിന് സഹായകരമായെന്നു വിലയിരുത്തല്‍

രാഹുല്‍ മാങ്കൂട്ടത്തിലിനായി കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും തെരച്ചില്‍ നടക്കുന്നുണ്ട്

New Update
rahul

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതില്‍ ഉന്നത ബന്ധങ്ങളോ?.  അറസ്റ്റ് നീട്ടിക്കൊണ്ടുപോയത് രാഹുലിന് സഹായകരമായെന്നാണു വിലയിരുത്തല്‍. 

Advertisment

മുന്‍കൂര്‍ ജാമ്യാപേക്ഷ രാഹുലിനു ഹൈക്കോടതിയില്‍ പോയി ഹര്‍ജി നല്‍കാനും ഹര്‍ജി പരിഗണിക്കുന്നതുവരെ അറസറ്റു തടഞ്ഞതു രാഹുലിനു ആശ്വാസമാണ്. 

അതേസമയം, രണ്ടാമത്തെ കേസില്‍ രാഹുലിനെ അറസ്റ്റു ചെയ്യുന്നതില്‍ തടസവുമില്ല. അതുകൊണ്ടുതന്നെ രാഹുലിനായുള്ള തെരച്ചില്‍ അന്വേഷണ സംഘം അവസാനിപ്പിക്കില്ലെന്നാണു സൂചന.

രാഹുല്‍ മാങ്കൂട്ടത്തിലിനായി കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും തെരച്ചില്‍ നടക്കുന്നുണ്ട്. നാലു സംഘങ്ങളായി തിരിഞ്ഞാണു പ്രത്യേക അന്വേഷക സംഘം അന്വേഷണം ഊര്‍ജിതമാക്കിയത്. രാഹുല്‍ ബന്ധപ്പെടാനിടയുള്ള നൂറോളം പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

അപ്പോഴും പത്താം ദിവസവും രാഹുല്‍ ഒളിവില്‍ തന്നൊയാണ്. അന്വേഷണ സംഘം അടുത്തെത്തി എന്നു പറയുമ്പോഴും രാഹുലിനെ പിടികൂടാന്‍ സാധിക്കുന്നില്ല. 

വലിയ തോതിലുള്ള സഹായം മാങ്കൂട്ടത്തിനു ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കസ്റ്റഡിയിലായ രാഹുലിന്റെ പേഴ്സണല്‍ സ്റ്റാഫില്‍നിന്നു പ്രത്യേക അന്വേഷക സംഘത്തിനു ചില വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. 

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണം ഏര്‍പ്പാടാക്കിയതും അടുത്ത ബന്ധമുള്ളവരാണെന്നാണു വിവരം.

ലൈംഗികാതിക്രമ പരാതിയില്‍ നവംബര്‍ 27നു കേസെടുത്തതിനുപിന്നാലെ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തിലിന് കേരളം വിടാനും തമിഴ്നാട്ടിലും കര്‍ണാടകത്തിലുമായി ഒളിവില്‍ കഴിയാനും സഹായം ഒരുക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്നു സി.പി.എമ്മും ആരോപിക്കുന്നു.

പുറത്താക്കിയതോടെ തങ്ങളുടെ ഭാഗം ക്ലിയര്‍ ആയി എന്ന നേതാക്കളുടെ വാദം ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. എല്ലാക്കാലത്തും രാഹുലിനെ സംരക്ഷിച്ചവര്‍ ഇപ്പോഴും ആ ബന്ധം അവസാനിപ്പിച്ചിട്ടില്ല.

അതിജീവിത നവംബര്‍ 27ന് വൈകിട്ട് നാലരയോടെ സെക്രട്ടറിയറ്റിലെത്തി മുഖ്യമന്ത്രിയെ കാണുംവരെയും രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് നേതാക്കള്‍ക്കൊപ്പം തെരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്നു. 

പരാതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയെന്ന വാര്‍ത്ത വന്നതോടെയാണ് മുങ്ങിയത്. എംഎല്‍എയ്ക്കൊപ്പം എപ്പോഴുമുണ്ടായിരുന്ന നേതാക്കള്‍ അറിയാതെ അയാള്‍ എങ്ങോട്ടുംപോകില്ലെന്നും സി.പി.എം ആരോപിക്കുന്നു.

അതേസമയം, ഒരു സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥ്വന്‍ വിജാരിച്ചാല്‍ രാഹുലിനെ  പിടികൂടാമായിരുന്നു എന്നു കോണ്‍ഗ്രസ് പറയുന്നു.

തെരഞ്ഞെടുപ്പു വരെ വിഷയം സജീവമായി നിര്‍ത്താനായിരുന്നു രാഹുലിനെ പോലീസ് അറസ്റ്റു ചെയ്യാത്തതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

Advertisment