/sathyam/media/media_files/SHlkN8IHeCng7zqcnS3R.jpg)
കോട്ടയം: ഡിസംബറിലെ അവധിക്കാലം, ക്രിസ്മസ്, പുതുവത്സര സീസണ്‍ മുന്നില്‍ക്കണ്ട് അന്താഷ്ട്ര വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു.
ഗള്‍ഫ് റൂട്ടുകള്‍ മുതല്‍ ലണ്ടന്‍, ജര്‍മനി, തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്കുള്ള സര്‍വീസുകളുടെ ടിക്കറ്റ് നിരക്കിൽ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.
നേരത്തെ യുഎഇയില്‍ നിന്ന് 300-400 ദിര്‍ഹത്തിന് വരെ ലഭ്യമായിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ ചുരുങ്ങിയത് ആയിരം ദിര്‍ഹമെങ്കിലും നല്‍കേണ്ട അവസ്ഥയാണ് നിലവിലുളളത്.
ഇന്‍ഡിഗോയുടെ ആഭ്യന്തര സര്‍വീസുകള്‍ തടസപ്പെട്ടത് കണക്ഷന്‍ വിമാന യാത്രക്കാരെയും സാരമായി ബാധിച്ചു.
ലണ്ടന്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്നു കേരളത്തിലേക്ക് എത്താന്‍ കാത്തിരിക്കുന്നവര്‍ക്കും ടിക്കറ്റ് നിരക്ക് വലിയ തിരിച്ചടിയാണ്.
ഒരു ലക്ഷം രൂപവരെയാണ് ടിക്കറ്റ് നിരക്ക്. ഇന്നു 60000 രൂപയ്ക്ക് അടുത്തു നിന്നിരുന്ന ടിക്കറ്റ് നിരക്കാണ് ഒറ്റയടിക്കു വര്‍ധിച്ചു 90,000 രൂപയും ഒരു ലക്ഷം രൂപയ്ക്കും ഒക്കെ അടുത്ത് എത്തിയത്.
ജര്‍മനി പോലുള്ള മറ്റു സ്ഥലങ്ങളില്‍ നിന്നും നാട്ടിലേക്കുള്ള വിമന ടിക്കറ്റും സമാന സ്ഥിതി തന്നെ. ഉത്സവ സീസണില്‍ വിമാനകമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിച്ചു കൊള്ള ലാഭമാണ് ഉണ്ടാക്കുന്നത്.
അതേസമയം, ഇന്‍ഡിഗോ വിമാനങ്ങളുടെ റദ്ദാക്കലും വൈകിയുള്ള സര്‍വീസും മൂലമുള്ള പ്രതിസന്ധിക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല.
വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് ഇപ്പോഴും പ്രവാസികള്‍.
നിലവിലെ പ്രതിസന്ധി മുതലെടുത്ത് ചില വിമാനകമ്പനിയില്‍ ടിക്കറ്റ് നിരക്ക് കൂടി കൂട്ടിയതോടെ കടുത്ത പ്രതിസന്ധിയാണ് പ്രവാസികള്‍ നേരിടുന്നത്.
ആഭ്യന്തര വ്യോമയാന മേഖലയില്‍ ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ താറുമാറായതോടെ ആഭ്യന്തര സര്‍വീസുകള്‍ക്കും നിരക്ക് കുത്തനെ കൂട്ടിയിരുന്നു.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ആഭ്യന്തര സര്‍വീസുകളില്‍ ഏകീകരിച്ച ടിക്കറ്റ് നിരക്ക് കൊണ്ടു വന്നിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് ആശ്വാസമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us