രാഹുലോ സ്വര്‍ണ കൊള്ളയോ. വോട്ടില്‍ ഏതു വിഷയം  പ്രതിഫലിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭ പിടിക്കുന്നതില്‍ മുന്നണികൾക്ക് നിര്‍ണായകമാകും

മുഖ്യമന്ത്രി വിവിധ ജില്ലകളില്‍ പത്രസമ്മേളനം നടത്തി ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടി നല്‍കി. 

New Update
election

കോട്ടയം: രാഹുലോ, ശബിമല സ്വര്‍ണ കൊള്ളയോ? എതുവിഷയം വോട്ടില്‍ പ്രതിഫലിക്കും. തദ്ദേശ തെരഞ്ഞെടുപ്പു ഫലം നിയമസഭ പിടിക്കുന്നതില്‍ നിര്‍ണായകമാകും.

Advertisment

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം രണ്ടു വിഷയങ്ങളാണു കേരളമാകെ ചര്‍ച്ച ചെയ്തത്. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ശബരിമല സ്വര്‍ണ കൊള്ളയും കോണ്‍ഗ്രസലിനെ പ്രതിരോധത്തിലാക്കിയ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളും നിബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തിച്ചു എന്ന പരാതിയും.


62 ലക്ഷം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ക്ഷേമ പെന്‍ഷനെത്തിത്തുടങ്ങിയ നവംബര്‍ 20, തദ്ദേശപ്പോരിനായി കളത്തിലിറങ്ങിയ സി.പി.എമ്മിനു ശുഭപ്രതീക്ഷയുടേതായിരുന്നു. 


എന്നാല്‍ ഇതേ നവംബര്‍ 20 ആകസ്മികവും യാദൃശ്ചികവുമായി യു.ഡി.എഫിനും രാഷ്ട്രീയ രാശിയായി.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ എ. പത്മകുമാര്‍ അറസ്റ്റിലായതു ക്ഷേമപെന്‍ഷന്‍ വിതരണമാരംഭിച്ചു പ്രചാരണത്തട്ടില്‍ സി.പി.എം മേല്‍കൈ നേടാനുറച്ച അതേ ദിവസമാണ്.

ശബരിമല വിവാദങ്ങളില്‍ സി.പി.എമ്മിലേക്കു നീളുന്ന അന്വേഷണ മുനയും പത്മകുമാറിന്റെയടക്കം അറസ്റ്റും യു.ഡി.എഫ് ആയുധമാക്കുമ്പോള്‍ മറുഭാഗത്ത് ക്ഷേമപെന്‍ഷന്റെയും വികസനത്തുടര്‍ച്ചയുടെയും കവചം തീര്‍ത്താണ് ഇടതുമുന്നണിയുടെ ചെറുത്തുനില്‍പ്പ്. 


മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തി സംസ്ഥാന വ്യാപകമായി വിപുലമായ കണ്‍വെന്‍ഷന്‍ ശൃംഖ സി.പി.എം നടത്തി. 


മുഖ്യമന്ത്രി വിവിധ ജില്ലകളില്‍ പത്രസമ്മേളനം നടത്തി ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടി നല്‍കി. 

എല്ലാവര്‍ക്കും വീട്, ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം, തൊഴില്‍, കുടിവെള്ളം എന്നിവ ഉറപ്പ് നല്‍കുന്ന പ്രകടന പത്രിക 24 മുഖ്യ മേഖലകളിലെ സമഗ്രമാറ്റത്തിനുള്ള പദ്ധതികളാണു പ്രഖ്യാപനത്തിലുള്ളത്.

ഒപ്പം സംസ്ഥാന വിഷയങ്ങള്‍ക്കു മുഖം കൊടുക്കാതെ ക്ഷേമത്തിലൂന്നി പ്രചാരണം പരമാവധി പ്രാദേശികമാക്കി സി.പി.എം.


സി.പി.എം പറയുന്ന വികസനം പൊള്ളയാണെന്ന് സ്ഥാപിക്കുന്നതിനൊപ്പം ചികിത്സാപ്പിഴവുകളും മരുന്നുക്ഷാമവുമടക്കം ജനകീയ വിഷയങ്ങളുടെ ആവനാഴിയുമാണു യു.ഡി.എഫ് കളത്തിലിറങ്ങിയത്. 


ശബരിമല സ്വര്‍ണകൊള്ള പ്രധാന പ്രചാരണ വിഷയമായി യു.ഡി.എഫ് ഉയര്‍ത്തിക്കൊണ്ടുവന്നു. നവംബര്‍ 26 വരെ യു.ഡി.എഫ് ശക്തമായി മുന്നോട്ടു പോയപ്പോഴാണ് ഇടുത്തീപോലെ രാഹുല്‍ മാങ്കൂട്ടത്തിലനെതിരായ പീഡന ആരോപണത്തില്‍ പുതിയ ഓഡിയോ ക്ലിപ്പും സ്‌ക്രീന്‍ ഷോട്ടും പുറത്തേക്കു വന്നത്.

ആദ്യം ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നു വീട്ടില്‍ അടച്ചുപൂട്ടിയിരുന്ന രാഹുലിനെ ഷാഫി പറമ്പിലിനെ പോലുള്ള നേതാക്കള്‍ പാലാക്കട് തിരിച്ചു കൊണ്ടുവരുകയായിരുന്നു.

തുടക്കത്തില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നപ്പോഴും പതിയെ രാഹുലിനു പാലക്കാട് സജീവമാകാന്‍ നേതാക്കൾക്ക് കഴിഞ്ഞു.

പാലക്കാട്ടെ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പടെ രാഹുല്‍ സജീവമായി ഇടപെട്ടു.


ഒപ്പം നിന്നവര്‍ക്കു സീറ്റു നല്‍കി പ്രചാരണത്തിനും എത്തി. ഇതിനിടെയാണ് ഓഡിയോ ക്ലിപ്പ് പുറത്തു വന്നത്. 


അതിജീവിത നവംബര്‍ 27ന് വൈകിട്ട് നാലരയോടെ സെക്രട്ടറിയറ്റിലെത്തി മുഖ്യമന്ത്രിയെ കാണുംവരെയും രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് നേതാക്കള്‍ക്കൊപ്പം തെരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്നു.

പരാതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയെന്ന വാര്‍ത്ത വന്നതോടെ രാഹുൽ മുങ്ങി. ഇതോടെ യു.ഡി.എഫ് കടുത്ത പ്രതിരോധത്തിലായി. രാഹുലിനെ സംരക്ഷിക്കുന്നതു കോണ്‍ഗ്രസ് നേതാക്കള്‍ എന്നു സി.പി.എം ആരോപിച്ചു.

കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ രാഹുലിനെ പുറത്താക്കണമെന്നു ആവശ്യം ഉയര്‍ന്നു. ഒരു വിഭാഗം നേതാക്കള്‍ രാഹുലിനെ അപ്പോഴും സംരക്ഷിച്ചു നിര്‍ത്താന്‍ ശ്രമിച്ചു.


ഇതോടെ ചാനലുകള്‍ക്കു മുന്നില്‍ വന്നു കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം പോരടിക്കാന്‍ തുടങ്ങി. അമ്പലക്കള്ളന്‍മാര്‍ കടക്കു പുറത്ത് എന്ന പേരില്‍ യു.ഡി.എഫ് കൊണ്ടുവന്ന പ്രചാരണത്തിന്റെ മുനയൊടിഞ്ഞു. 


ഇതിനിടെ രാഹുലിന് എതിരായ രണ്ടാം പരാതി കെ.പി.സി.സിക്കു ലഭിച്ചു. കെ.പി.സി.സി പരാതി പോലീസിന് കൈമാറി.

പരാതിയിൽ പോലീസ് കേസെടുത്ത് എഫ്.ഐ.ആർ ഇട്ടു.കോടതി രാഹുല്‍ മാങ്കൂട്ടത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു ഡിസംബര്‍ നാലിന് പുറത്താക്കി.

രാഹുലിന്റെ ഇനി സംരക്ഷിക്കില്ലെന്ന നിലപാട് കോണ്‍ഗ്രസ് എടുത്തപ്പോള്‍ മുകേഷ് എം.എല്‍.എയെ സി.പി.എം സംരക്ഷിക്കുന്നതു ചൂണ്ടിക്കാട്ടി തിരിച്ചടിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു.

ഇതോടെ മുഖ്യമന്ത്രി സമാനമായ ആരോപണങ്ങള്‍ നേരിടുന്ന രണ്ടു എം.എല്‍.എമാര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഇല്ലേ, അതില്‍ ഒരാള്‍ ജയിലില്‍ പോലും കിടന്നില്ലേ, അവരെ നിങ്ങള്‍ പുറത്താക്കിയോ എന്നു ചോദിച്ചു ആരോപണത്തിന്റെ മുനയൊടിച്ചു. രാഹുല്‍ ഇന്നും ഒളിവില്‍ തുടരുന്നു.
 

Advertisment