New Update
/sathyam/media/media_files/2025/12/08/1001464372-2025-12-08-13-10-10.jpg)
കോട്ടയം: ഈരാറ്റുപേട്ടയിൽ മധ്യവയസ്കനെ വീടിനു സമീപത്തെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
Advertisment
ഈരാറ്റുപേട്ട പെരിങ്ങുളം ഭാഗത്ത് തടവിനാലിൽ വീട്ടിൽ ജോസി (56)നെയാണ് വീടിനു സമീപത്തെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതിനു സമീപത്തു നിന്നും തോക്കും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 11 മണിയോടെയാണ് ഇദ്ദേഹത്തെ വെടിയേറ്റ് മരിച്ച നിലയിൽ സ്വന്തം പുരയിടത്തിൽ കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാർ വിവരം ഈരാറ്റുപേട്ട പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, പോലിസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
സ്വയം വെടിവച്ച് മരിച്ചതാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us