/sathyam/media/media_files/2025/08/03/dileep-6-1-2025-08-03-15-16-11.jpg)
കോട്ടയം : നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി പ്രസ്താവം നടന്‍ ദീലീപിന്റെ രണ്ടാം വരവിനു കളം ഒരുക്കും.
ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്.
എന്നാല്‍, പ്രോസിക്ഷ്യൂഷന് ഇതു തെളിയിക്കാന്‍ സധിച്ചില്ലെന്നു വിധി പ്രസ്താവം വ്യക്തമാക്കുന്നു.
ദിലീപിന്റെ സിനിമാ ജീവിതത്തിനും വ്യക്തിപരമായ ജീവിതത്തിനും തിങ്കളാഴ്ചത്തെ കോടതി വിധി നിര്‍ണായകമാണ്.
എട്ടു വര്‍ഷത്തെ നിയമ നടപടികളില്‍ നിന്നാണു ദിലീപ് മോചനം നേടുന്നത്.
ആരോപണ വിധേയനായ ശേഷം ദിലീപിന്റെ കരിയര്‍ ഗ്രാഫില്‍ വന്‍ ഇടിവാണ് സംഭവിച്ചത്.
വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രം പുറത്തിറങ്ങി അതില്‍ ഭൂരിഭാഗവും തകര്‍ന്നടിഞ്ഞു.
പൊതു ചടങ്ങുകളില്‍ നിന്നു ദിലീപ് മാറ്റി നിര്‍ത്തപ്പെട്ടു. പഠന മികവിന് വിദാര്‍ഥികള്‍ക്കു ദിലീപ് സമ്മാന ദാനം നടത്തിയതു പോലും വലിയ വിവാദമായി മാറി.
2017 ഫെബ്രുവരി 17-നാണ് നടിക്കെതിരെ നടിക്കെതിരെയുള്ള ആക്രമണം നടക്കുന്നത്.
ഫെബ്രുവരി 23-ന് ഒന്നാം പ്രതിയായ പള്‍സര്‍ സുനി അറസ്റ്റിലായി. പിന്നീട് നാലു മാസത്തിന് ജൂലൈ 10-ന് കേസിലെ ഗൂഢാലോചനയെ തുടര്‍ന്ന് നടന്‍ ദിലീപ് എട്ടാം പ്രതിയായി അറസ്റ്റില്‍.
ഒക്ടോബര്‍ 3 വരെ ദിലീപിന് ജയിലില്‍ കഴിഞ്ഞു. പുറത്തിറങ്ങിയിട്ടും ദിലീപിനെ സമൂഹം വേട്ടയാടി.
അതേസമയം, കുറ്റവിമുക്തനാക്കിയ വിധി വന്നതോടെ ദിലീപിനെ പിന്തുണയ്ക്കുന്ന സിനിമാ രംഗത്തുള്ളവര്‍ വരെ സജീമായി പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്.
തനിക്കെതിരെ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് ദിലീപ് തന്നെ പറയുന്നത്.
സിനിമാരംഗത്തുള്ള ചിലരും പോലീസിലെ ചിലരും നടത്തിയ ഗൂഡാലോചനയാണെന്നാണ് സിനിമാ രംഗത്തു ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.
ഇതു ചില മാധ്യമങ്ങളെ കൂട്ടു നിന്നു. യഥാര്‍ഥ ഗൂഡാലോചന ദിലീപിനെതിരെയാണ് നടന്നതെന്നാണ് ഇക്കൂര്‍ട്ടര്‍ ഉയര്‍ത്തുന്നത്.
ഇതു വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലിനു വഴിവെച്ചേക്കും.
കേസിന്റെ തുടക്കത്തില്‍ നിന്ന് തന്നെ ദിലീപിനെ അനുകൂലിക്കുന്ന ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു.
സിനിമ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിന്നും ദിലീപിനെ പിന്തുണച്ചവര്‍ നിരവധിയാണ്.
ജയിലറക്കുള്ളില്‍ കഴിഞ്ഞ ദിവസങ്ങളിലും ദിലീപിന് പിന്തുണ നിരവധി ആയിരുന്നു. അതില്‍ ഒന്നാമത്തെ ആള്‍
നിര്‍മാതാവ് സുരേഷ് കുമാറാണ്. പിന്നീട് കേസില്‍ ദിലീപിന് അനുകൂലമായി മുന്‍ ഡിജപി ആര്‍ ശ്രീലേഖ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ഇതു പിന്നീട് വലിയ വിവാദമായി മാറി. കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ഉത്തമ ബോധ്യമുണ്ട് എന്നും ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
രാഷ്ട്രീയ രംഗത്തും ദിലീപിനെ പിന്തുണച്ച് നിരവധിപേരാണ് രംഗത്ത് വന്നത്. ഇപ്പോഴത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ദിലീപിനെ അനുകൂലിച്ചു സംസാരിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചു.
ഒരു ജനപ്രതിനിധി തന്നെ പ്രതി സ്ഥാനത്തു നില്‍ക്കുന്ന ഒരാള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ നിയമപരവും സാമൂഹികപരവുമായ ചോദ്യങ്ങള്‍ ഉയര്‍ന്നു.
കോടതി പോലീസിനോട് വിശദീകരണം തേടി.
ചലച്ചിത്ര രംഗത്ത് ആദ്യം തന്നെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രധാനപെട്ടത് നടന്‍ ശ്രീനിവാസന്‍ ആയിരുന്നു.
''ദിലീപ് അത്തരമൊരു കുറ്റകൃത്യത്തിനു പോകുന്ന ആളല്ല; അവസാനം സത്യം തെളിയും'' എന്ന അദ്ദേഹം പറഞ്ഞ വാക്കുകള്‍ വലിയ ശ്രദ്ധ നേടി.
ജയറാം, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കുകയും, പിന്തുണ നല്‍കുകയും ചെയ്തു.
സംവിധായകന്‍ ജോണി ആന്റണി, നടന്‍ നാഖുല്‍, അമ്മയിലെ ചില മുന്‍ കമ്മിറ്റിയംഗങ്ങളും ആദ്യ ഘട്ടത്തില്‍ ദിലീപിന്റെ സ്വഭാവത്തെ അനുകൂലിച്ച് പ്രസ്താവനകള്‍ നടത്തിയിരുന്നു.
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ജയിലില്‍ സന്ദര്‍ശിച്ചതും സിനിമാ മേഖലയിലെ പിന്തുണ കാണിക്കുന്നതായിരുന്നു.
നിര്‍മ്മാതാവ് സജി നന്ത്യാട്ട് നിരന്തരം മാധ്യമങ്ങളെ വിമര്‍ശിച്ചും, ദിലീപിനെ തെറ്റായി കുറ്റവാളിയാക്കി ചിത്രീകരിക്കുന്നു എന്നും പറഞ്ഞിരുന്നു.
എട്ടു വര്‍ഷം നീണ്ട ഈ കേസില്‍ നിന്നു മോചിതനാകുമ്പോള്‍ ദിലീപിന് ആശ്വസിക്കാന്‍ വകയേറെയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us