തദ്ദേശം പിടിക്കാന്‍ ഉറച്ചു ബി.ജെ.പി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രതീക്ഷിക്കുന്നതു വന്‍ കുതിച്ചു ചാട്ടം. ക്രൈസ്തവ സ്വാധീനം ബി.ജെ.പിക്കു നിര്‍ണായകം

കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യകേരളത്തില്‍ ക്രൈസ്തവ സ്ഥാനാര്‍ഥികള്‍ക്കു ബി.ജെ.പി പ്രാധന്യം നല്‍കിയിട്ടുണ്ട്.

New Update
bjp

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളം നാളെ പോളിങ് ബൂത്തിലേക്കു നീങ്ങുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ ബി.ജെ.പി.

Advertisment

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ച് സീറ്റുകളുടെ എണ്ണം കൂട്ടണമെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കണം എന്നുമാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. 

രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതു മുതല്‍ തന്നെ ബി.ജെ.പി തദ്ദേശ തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.

ഓരോ ജില്ലകളിലും ഓരോ തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരോ വാര്‍ഡിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ പ്രത്യേക കമ്മറ്റികള്‍ ബി.ജെ.പി നിയോഗിച്ചിരുന്നു.

സംസ്ഥാനത്ത് സ്വന്തം ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്ന പാര്‍ട്ടി ബി.ജെ.പിയാണ്.

സംസ്ഥാനത്തെ 90% ശതമാനം വാര്‍ഡുകളിലും എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു.

99.6% ജില്ലാ ഡിവിഷനുകളിലും 93% ബ്ലോക്ക് ഡിവിഷനുകളിലും 99% നഗരസഭാ വാര്‍ഡുകളിലും ബി.ജെ.പി മത്സരിക്കുന്നു.

ബി.ജെ.പി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എന്‍ഡിഎ) ഇപ്പോള്‍ പാലക്കാട്, പന്തളം എന്നീ രണ്ടു മുനിസിപ്പാലിറ്റികളും സംസ്ഥാനത്തെ 19 ഗ്രാമപഞ്ചായത്തുകളും നിയന്ത്രിക്കുന്നു.

നിലവില്‍, മുന്നണിക്കു സംസ്ഥാനത്തുടനീളം 1,600 ഓളം വാര്‍ഡ് അംഗങ്ങളുണ്ട്.  

ഇത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.

തിരുവനന്തപുരം, തൃശൂര്‍, കൊല്ലം എന്നീ മൂന്നു നഗര കോര്‍പ്പറേഷനുകളില്‍ വിജയം നേടുക എന്നതും പാര്‍ട്ടി ലക്ഷ്യമിടുന്നു.

വികസിത തിരുവനന്തപുരത്തിനായി ഇനി വരണം ബി.ജെ.പി എന്നിങ്ങനെയുള്ള പ്രചാരണങ്ങളാണു ബി.ജെ.പി നടത്തിയത്.

റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയെ പോലെ മികവുറ്റ സ്ഥാനാര്‍ഥികളെ ബി.ജെ.പി തിരുവനന്തപുരം പിടിക്കാന്‍ കളത്തിലിറക്കിയത് നേട്ടമായി ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പിക്കു സാധിച്ചു.  

തദ്ദേശം പിടിക്കന്‍ ബി.ജെ.പി സംവിധാനങ്ങള്‍ മാസങ്ങൾ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു.

രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്ന പ്രഫഷണലിസം ബി.ജെ.പിക്കു ഗുണകരമായി.

വികസിത കേരളം ബി.ജെ.പി ഹെല്‍പ് ഡസ്‌ക് രൂപീകരിച്ചു വെറും ആറു മാസം കൊണ്ട് 38000 മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി കലുങ്ക് സഭകള്‍ നടത്തി ജനങ്ങള്‍ പ്രശ്‌നങ്ങള്‍ കേട്ടു പരിഹാരം കണ്ടു.

കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സമഗ്ര പദ്ധതി ബിജെപി ആസൂത്രണം ചെയ്തു ജനങ്ങള്‍ക്കു മുന്നില്‍ എത്തിച്ചു.

ജോര്‍ജ് കുര്യന്‍ ഉള്‍പ്പടെയുള്ള കേന്ദ്രമന്ത്രിമാരും നേതാക്കളായ ഒ.രാജഗോപാല്‍, കെ. സുരേന്ദ്രന്‍, വി മുരളിധരന്‍, കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍, അല്‍ഫോന്‍സ് കണ്ണന്താനം, തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ എത്തി  പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

അനൂപ് ആൻ്റണിയെ പോലെയുള്ള യുവ നിരയും ബിജെപിയുടെ പ്രവർത്തനങ്ങൾ യുവാക്കളിലേക്ക് എത്തിക്കുന്നതിന് സഹായിച്ചു.

ഇക്കുറി ബി.ജെ.പിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്.

പൊതുസമ്മതരായ ആളുകളെ വിവിധ ഇടങ്ങളില്‍ സ്ഥാനാര്‍ഥി കളാക്കിയിരിക്കുന്നത്.

ഇതില്‍ തന്നെ എടുത്തു പറയേണ്ടതു ക്രൈസ്‌വ പ്രാധിനിത്യമാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യകേരളത്തില്‍ ക്രൈസ്തവ സ്ഥാനാര്‍ഥികള്‍ക്കു ബി.ജെ.പി പ്രാധന്യം നല്‍കിയിട്ടുണ്ട്.

 ക്രൈസ്തവ സഭകള്‍ക്കിടെ ബി.ജെ.പിയുടെ സ്വാധീനം വളര്‍ത്തുന്നതിനും വരാനിരിക്കുന്ന നിമയസഭാ തെഞ്ഞെടുപ്പില്‍ ബി.ജെ.പി ക്രൈസ്തവ ബന്ധം ഊട്ടിയുറപ്പിക്കാനും ബി.ജെ.പി ലക്ഷ്യമിടുന്നു.

 മുനമ്പം വിഷയത്തില്‍ ഉള്‍പ്പടെ ബി.ജെ.പി ക്രൈസ്തവ സഭകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കേരളം കണ്ടിരുന്നു.

Advertisment