/sathyam/media/media_files/2025/12/09/untitled-2025-12-09-08-59-28.jpg)
കോട്ടയം: വോട്ടര്‍മാര്‍ പോളിങ്ങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. ആദ്യ മണിക്കൂറിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ തന്നെ സ്ഥാനാര്‍ഥികളും അണികളും ബൂത്തുകള്‍ക്കു സമീപം സ്ഥാനം പിടിച്ചിരുന്നു.
പോളിങ് ബൂത്തിലേക്ക് എത്തുന്ന വോട്ടര്‍മാര്‍ക്ക് കൈകൊടുക്കുകയും 'മറക്കില്ലല്ലോ' എന്ന നിറഞ്ഞ ചിരിയോടെയുള്ള ചോദ്യവും സ്ഥാനാര്‍ഥികള്‍ ചോദിക്കുന്നുണ്ട്.
ആകെ 16,41,249 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്, ഇവരില്‍ 75 ശതമാനം പേര്‍ ഇന്നു വോട്ട് ചെയ്യാന്‍ എത്തുമെന്നാണ് പ്രതീക്ഷ.
ശക്തമായ രാഷ്ട്രീയ മത്സരം നടക്കാത്ത വാര്‍ഡുകളില്‍ പോളിങ്ങ് ശതമാനം 70 പോലും എത്താന്‍ ഇടയില്ലെന്നും അധികൃതര്‍ സംശയിക്കുന്നു.
മിക്ക സ്ഥലങ്ങളിലെയും കുറഞ്ഞത് 10 ശതമാനം വോട്ടര്‍മാരെങ്കിലും നാട്ടിലുണ്ടാവില്ല. ശക്തമായ മത്സരം നടക്കാത്ത ഇടങ്ങളില്‍ ഇവര്‍ വോട്ട് ചെയ്യാന്‍ വരാനുള്ള സാധ്യത കുറവാണ്.
എന്നാല്‍, വാശിയേറിയ മത്സരം നടക്കുന്ന വാര്‍ഡുകളില്‍ വിദേശത്തു നിന്നുള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ എത്തിയിട്ടുമുണ്ട്.
ജില്ലയില്‍ കഴിഞ്ഞ തവണയുണ്ടായ തിരിച്ചടിയ്ക്ക് ഇത്തവണ പരിഹാരം കാണാന്‍ കഴിയുമെന്ന വിശ്വാസത്തിലാണു യു.ഡി.എഫ്. ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ തിരിച്ചു പിടിക്കുമെന്നു നേതാക്കളും സ്ഥാനാര്‍ഥികളും പറയുന്നു.
വിജയം തിരിച്ചുപിടിക്കുന്നതിനാവശ്യമായ ജോലികള്‍ ചെയ്തിട്ടുണ്ടെന്നും നേതാക്കള്‍ പറയുന്നു. അവസാന ദിവസങ്ങളില്‍ ചിട്ടയായ പ്രചാരണത്തിലൂടെ രംഗം കീഴടക്കാന്‍ കഴിഞ്ഞുവെന്നാണ് എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം.
ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ അവസാന ഘട്ടത്തില്‍ ഇല്ലാതായെന്നും നേതാക്കള്‍ പറയുന്നു. ബി.ജെ.പിയും തികഞ്ഞ പ്രതീക്ഷയിലാണ്.
പുറമേയുള്ള പ്രചാരണത്തില്‍ വലിയ ആഘോഷമില്ലായിരുന്നുവെങ്കിലും അടിത്തട്ടില്‍ ശക്തമായ പ്രചാരണം നടന്നിരുന്നുവെന്നും പ്രതിഫലനം തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകുമെന്നും നേതാക്കള്‍ പറയുന്നു.
നിശബ്ദ പ്രചാരണ ദിനമായ ഇന്നലെ ഒരു നിമിഷം പോലും വിശ്രമമില്ലാതെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്ന തിരക്കിലായിരുന്നു മിക്ക സ്ഥാനാര്‍ഥികളും.
ശക്തമായ മത്സരം നടക്കുന്ന വാര്‍ഡുകളില്‍ രാത്രി വൈകിയും വോട്ടര്‍മാരുടെ വീടുകളിലായിരുന്നു സ്ഥാനാര്‍ഥികള്‍. ചുരുങ്ങിയ സമയത്തിനുള്ളിലും പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനും വിഷങ്ങള്‍ അവതരിപ്പിക്കാനും കഴിഞ്ഞുവെന്നാണ് സ്ഥാനാര്‍ഥികളുടെ വിശ്വാസം.
പഞ്ചായത്തുക വാര്‍ഡുകളില്‍ രാഷ്ട്രീയ വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായിട്ടില്ലെന്നു നേതാക്കള്‍ പറയുന്നു. വഴിയും വെളിച്ചവും വെള്ളവുമായിരുന്നു മിക്ക സ്ഥലങ്ങളിലെയും പ്രധാന പ്രചരാണായുധം. സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ പരാതി കേട്ടതും ഈ മൂന്നു വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us