/sathyam/media/media_files/2025/12/11/untitled-design64-2025-12-11-00-36-55.png)
കോട്ടയം : ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി റോഡിൽ യുവാവിന് ദാരുണാന്ത്യം. കുടുക്കപ്പാറ സ്വദേശിയായ യുവാവ് ആണ് ടിപ്പർ ലോറി ശരീരത്തിലൂടെ പല തവണ കയറിയിറങ്ങി മരിച്ചത്.
കുടുക്കപ്പാറ പാട്ടുപാറയിൽ അമൽ റെജി (23) ദാരുണമായ അന്ത്യം സംഭവിച്ചത്. പുലർച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം. ഉഴവൂർ കുടുക്കപ്പാറയിൽ അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയതായിരുന്നു ടിപ്പർ ലോറി.
രാത്രിയിൽ റോഡിൽ കിടക്കുവായിരുന്ന അമലിന്റെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് ടിപ്പർലോറി ഡ്രൈവർ മൊഴിനൽകി. ആദ്യം ലോഡ് എടുക്കാൻ പോയപ്പോഴും , പിന്നീട് തിരികെ വന്നപ്പോഴും ലോറി ശരീരത്തിലൂടെ കയറിയിറങ്ങി.
തുടർന്ന് , പോലീസ് ലോറി കസ്റ്റഡിയിലെടുത്തുവെങ്കിലും അപകട കാരണമെന്ന് പൊലീസ് പറയുന്ന ലോറി ആണോയെന്ന് സംശയം ഉയർന്നിട്ടുണ്ട്, പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us