പോളിങ്ങ് ശതമാനം കുറഞ്ഞത് വിദേശ കുടിയേറ്റം വർധിച്ചതോടെയോ! കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദേശത്തേക്ക് വിദേശത്തേക്കു പോയവരുടെ എണ്ണം ഇരട്ടിച്ചു. പത്തുവർഷത്തിനിടെ പോളിങ്ങിൽ എട്ടു ശതമാനത്തിൻ്റെ കുറവ്. കണക്കുകൂട്ടൽ നടത്തി മുന്നണികള്‍

കോട്ടയത്തേക്ക് കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ്ങ് ശതമാനത്തില്‍ 3.03 ശതമാനത്തിന്റെയും 2015ലേതിനേക്കാള്‍ 8.18 ശതമാനത്തിന്റെയും കുറവാണ് ഇത്തവണയുണ്ടായിരിക്കുന്നത്.

New Update
ELECTION

കോട്ടയം: കഴിഞ്ഞ തവണത്തേ അപേക്ഷിച്ചു നോക്കുമ്പോൾ ഇക്കുറി എല്ലായിടത്തും പോളിങ്ങ് ശതമാനം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.

Advertisment

ഇതു മുന്നണികളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. വോട്ട് എങ്ങനെ കുറഞ്ഞു എന്നു അന്വേഷിച്ച മുന്നണികൾ പറയുന്നത് പല വോട്ടർമാരും വീട്ടിൽ ഇല്ല.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദേശ കുടിയേറ്റം ഇരട്ടിയായി. യുവാക്കൾ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കു പോകുന്നു.

ഇതോടൊപ്പം ചില യുവാക്കൾ നാട്ടിൽ ഉണ്ടായിട്ടും വോട്ട് ചെയ്യാൻ എത്തിയില്ലെന്നും മുന്നണികൾ പറയുന്നു.

മരിച്ചുപോയവരുടെ പേരുകള്‍  വോട്ടര്‍ പട്ടികയില്‍ ഒഴിവാക്കാത്തതും പോളിങ് ശതമാനം കുറയാന്‍ കാരണമായെന്നും നേതാക്കൾ  പറയുന്നു.

മധ്യകേരളത്തിൽ ഇതു പ്രകടമാണ്. കോട്ടയത്തേക്ക് കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ്ങ് ശതമാനത്തില്‍ 3.03 ശതമാനത്തിന്റെയും 2015ലേതിനേക്കാള്‍ 8.18 ശതമാനത്തിന്റെയും കുറവാണ് ഇത്തവണയുണ്ടായിരിക്കുന്നത്.

ശതമാനം പരിഗണിച്ചാല്‍ ഈരാറ്റുപേട്ടയില്‍ മാത്രമാണ് കഴിഞ്ഞതവണത്തെ അത്രയും പോളിങ് ഉണ്ടായത്. ഇത്തവണ 85 ന് മുകളിലെത്തി.

യു.ഡി.എഫിന് സ്വാധീനമുള്ള നഗരസഭകളില്‍ പോളിങ് കുറഞ്ഞത് അനുകൂലമാകുമെന്ന് ഇടതു നേതാക്കള്‍ പറയുന്നു. വൈക്കത്തും പോളിങ്ങ് കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞു.

ഗ്രാമീമേഖലയില്‍ താരതമ്യേന ഭേദപ്പെട്ട പോളിങ്ങാണ്. വൈക്കം, തലയാഴം, കുമരകം ഉള്‍പ്പെടെ ഇടതു സ്വാധീനമുള്ള മേഖലകളില്‍ പലയിടങ്ങളിലും  80 ശതമാനത്തോളമാണു പോളിങ്ങ്.

യു.ഡി.എഫ് സ്വാധീനമുള്ള അതിരമ്പുഴ, മീനച്ചില്‍, അകലക്കുന്നം, മരങ്ങാട്ടുപള്ളി മേഖലകളിലും പോളിങ്ങ് കുറഞ്ഞു.

ഇന്നലെ, മിക്ക സ്ഥാനാര്‍ഥികളും വിശ്രമമില്ലാതെ കണക്കു കൂട്ടലുകളിലായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരുവോട്ട് പോലും ജയപരാജയങ്ങളില്‍ നിര്‍ണായകമാണെന്നിരിക്കേ എവിടേയ്ക്കാണു വോട്ടു പോയതെന്ന് ഇഴ കീറി പരിശോധിക്കുകയായിരുന്നു നേതാക്കള്‍.

Advertisment