/sathyam/media/media_files/2025/12/10/rahul-mankoottathil-10-2025-12-10-16-06-28.jpg)
കോട്ടയം: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു എന്നുള്ള രണ്ടാമത്തെ കേസിൽ മുന്‍കൂര്‍ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ മണ്ഡലത്തില്‍ സജീവമാകാന്‍ നീക്കം.
രാഹുൽ രാജിവെക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യം പരിഗണിക്കാൻ ഇടയില്ല. കോൺഗ്രസിൽ രാഹുലിനെ ശക്തമായി പിന്തുണച്ചു ഇപ്പോഴും ഒരു വിഭാഗം രംഗത്തുണ്ട്.
ടീം കെ.പി.സി.സി എന്ന് അറിയപ്പെടുന്ന സംഘമാണ് രാഹുലിന് പിന്തുണ നൽകുന്നത്.
ഒളിവിൽ പോയി 15 ാം നാളിലാണ് രാഹുൽ പൊങ്ങിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു രാഹുല്‍ പാലക്കാട് വോട്ട് ചെയ്യാനെത്തുകയായിരുന്നു.
പ്രാദേശിക കോൺഗ്രസ് നേതാക്കളും യു.ഡി.എഫ് സ്ഥാനാർഥിയും പൂച്ചെണ്ട് നൽകിയാണ് രാഹുലിനെ സ്വീകരിച്ചത്. രാഹുലിനു സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസാണെന്ന മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ള ആരോപണങ്ങൾക്കിടെയാണ് കോൺഗ്രസ് പ്രവർത്തകർ രാഹുലിനു സ്വീകരണം ഒരുക്കിയത്.
പാലക്കാട്ടെയും മാത്തൂരിലെയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരില്‍ കണ്ടു. ഇന്നലെ തന്നെ രാഹുല്‍ എം.എല്‍.എ ഓഫീസില്‍ എത്തിയിരുന്നു.
രാഹുല്‍ ഇന്ന് അടൂരിലേക്ക് തിരിക്കുമെന്നും സൂചനയുണ്ട്. രാഹുലിന്റെ നീക്കങ്ങള്‍ പ്രത്യേക അന്വേഷണ സംഘവും നിരീക്ഷിച്ചുവരികയാണ്.
വോട്ട് ചെയ്ത് ഇറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ എല്ലാം കോടതിക്ക് മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും പറഞ്ഞു.
എം.എല്‍.എയുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു രാഹുല്‍ എത്തിയത്. ഈ കാറിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകര്‍ കോഴിയുടെ സ്റ്റിക്കര്‍ പതിപ്പിച്ചു. വോട്ടിങ് കേന്ദ്രത്തിന് മുന്നില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
അതേസമയം, രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലാണെന്ന സൂചനകളും പുറത്തേക്കു വരുന്നുണ്ട്. ഇന്നലെ തന്നെ രാഹുല്‍ എംഎല്‍എ ഓഫീസില്‍ എത്തിയിരുന്നു.
താൻ രാജിക്കില്ലെന്ന സൂചന നൽകുക കൂടിയാണിതിലൂടെ. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.
രാഹുലുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചാല്‍ രാജി ആവശ്യപ്പെടാനാണ് കെ.പി.സി.സി ഒരുങ്ങുന്നത് എന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍ ഉള്‍പ്പടെയുള്ളവര്‍ രാഹുല്‍ എംഎല്‍എ സ്ഥാനം സ്വയം ഒഴിയണമെന്ന ആവശ്യവുമായി എത്തിയിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു.
എന്നാൽ രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചതോടെ ചില നേതാക്കൾ ഈ ആവശ്യത്തിൽ നിന്നു പിന്നാക്കം പോയതായും സൂചനയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us