കേരളത്തിന്‌ കേന്ദ്ര സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര സമ്മാനമായി കൂടുതൽ അവധിക്കാല ട്രെയിനുകൾ പ്രഖ്യാപിച്ചു. കേരളത്തിന് മാത്രം പ്രഖ്യാപിച്ചത് 10 സ്പെഷൽ ട്രെയിനുകൾ. ഇന്‍ഡിഗോ വിമാന പ്രതിസന്ധിയെ തുടര്‍ന്ന് ബുദ്ധിമുട്ടിലായവര്‍ക്കും അധിക സര്‍വീസുകള്‍ ആശ്വാസമാകും

ട്രെയിനുകള്‍ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു.

New Update
train

കോട്ടയം: ഇന്‍ഡിഗോ വിമാന പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ യാത്രാ പ്രതിസന്ധി കേരളത്തെയും ബാധിച്ചിരുന്നു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ നാട്ടിലേക്ക് എത്താൻ യത്രക്കാർക്ക് ട്രെയിനുകളായിരുന്നു യാത്രക്കാർക്ക് ആശ്വാസം. 

Advertisment

ശബരിമല സീസണായതിന്നാൽ ട്രെയിനുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്മസിന് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. 

ഇവർക്കു ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് വരാന്‍ 10 സ്‌പെഷല്‍ ട്രെയിനുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുവദിച്ചു. 

ഈ ട്രെയിനുകള്‍ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു.

മുംബൈ, ഡല്‍ഹി, ഹുബ്ബള്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ സ്റ്റേഷനിലേക്കാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. 

മുംബൈയിലെ ലോക്മാന്യ തിലകില്‍ നിന്നും തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്കും തിരിച്ചും നാല് സര്‍വീസുകള്‍ വീതമാണ് ഉള്ളത്.

നിസാമുദ്ദീന്‍-തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്കും തിരിച്ചും അഞ്ച് സര്‍വീസുകള്‍ വീതമാണ് ഉണ്ടാകും.

 വഡോദരയില്‍ നിന്ന് എറണാകുളം സൗത്തിലേക്കും തിരിച്ചും എട്ട് സര്‍വീസുകള്‍ വീതമാണുള്ളത്. ഹുബ്ബള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും, ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്കും കൊല്ലത്ത് നിന്ന് ഹുബ്ബള്ളിയിലേക്കും ഓരോ സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്.

Advertisment