/sathyam/media/media_files/2025/12/12/rahul-jpg-2025-12-12-11-33-34.jpeg)
കോട്ടയം: ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടം തിരിച്ചെത്തിയ സാഹചര്യത്തിൽ ഉടൻ എം.എൽ.എ സ്ഥാനം രാജിവെച്ച് ഒഴിയാൻ കെ.പി.സി.സി ആവശ്യപ്പെടണമെന്നു കോൺഗ്രസിൽ ആവശ്യം ശക്തമാകുന്നു.
രാജിവെക്കാൻ രാഹുൽ സന്നദ്ധനായില്ലെങ്കിൽ രാജിവെപ്പിക്കാൻ കോൺഗ്രസ് ചീഫ് വിപ്പിന് സ്പീക്കർക്ക് കത്തുനൽകണമെന്ന ആവശ്യം നേതാക്കൾ കെ.പി.സി.സിയോട് ആവശ്യപ്പെടുന്നു.
എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരു വർഷം തികഞ്ഞ വേളയിലാണ് രാഹുൽ കോൺഗ്രസിൽ നിന്ന് പുറത്താകുന്നത്.
2024 ഡിസംബർ നാലിനാണ് രാഹുൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തത്. പുറത്താക്കിയത് 2025 ഡിസംബർ നാലിനും.
യുവതി നേരിട്ട് പരാതി നൽകുകയും മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയും ചെയ്തതോടെ രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ വിഷയം കോൺഗ്രസിനെയും പ്രതിരോധത്തിലാക്കി. ഇതോടെയാണ് രാഹുലിനെ പുറത്താക്കാമെന്ന തീരുമാനത്തിലെത്തിയത്.
തുടർന്ന് കെ.പി.സി.സി അധ്യക്ഷൻ തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചു. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുലിനെ പുറത്താക്കിയുള്ള അറിയിപ്പും വന്നു.
അപ്പോഴേക്കും രാഹുൽ ഒളിവിൽ പോയിരുന്നു. രാഹുലിനെ ഒരു തരത്തിലും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞത്.
രാഹുലുമായി ബന്ധപ്പെടാൻ സാധിച്ചാൽ ഉടൻ രാജി ആവശ്യപ്പെടാനാണ് കെ.പി.സി.സി. ഒരുങ്ങുന്നത് എന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞിരുന്നത്.
രാഹുൽ സ്വയം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്തെത്തി. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. സ്ഥാനം രാജി വയ്ക്കുന്നതാണ് നല്ലതെന്ന് വ്യക്തമാക്കി.
യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ്, കെ. മുരളീധരൻ ഉൾപ്പെടെയുള്ളവരും രാഹുൽ സ്വയം ഒഴിയണമെന്ന ആവശ്യം ഉന്നയിച്ചു.
പാർട്ടി കൈവിട്ടതോടെ രാഹുൽ സ്വയം എം.എൽ.എ. സ്ഥാനം രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തിന് രക്ഷയുണ്ടാകില്ലെന്നു മറ്റു നേതാക്കളും പ്രതികരിച്ചു.
എന്നാൽ, മുൻകൂർ ജാമ്യം രാഹുൽ തിരികെയെത്തിയിട്ടും രാജിക്കാര്യത്തിൽ കെ.പി.സി.സിയുടെ ഭാഗത്തു നിന്നും നീക്കുപോക്ക് ഉണ്ടാകുന്നില്ല.
മറിച്ചു രണ്ടാമത്തെ പരാതിയുടെ പിന്നിൽ ലീഗൽ ബുദ്ധി ഉണ്ടെന്നുള്ള ആരോപണം ഉന്നയിച്ചു ഉരുണ്ടു കളിക്കാനാണ് കെ.പി.സി.സി അധ്യക്ഷൻ ഉൾപ്പടെ ശ്രമിച്ചത്.
എന്നാൽ, തികഞ്ഞ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ പാർട്ടി പുറത്താക്കിയത്. ഇനിയും രാഹുലിനെ ചിലർ സംരക്ഷിക്കാൻ ശ്രമിച്ചാൽ അത് കോൺഗ്രസിൽ തന്നെ വലിയ പൊട്ടിത്തെറിയിലേക്ക് എത്തിച്ചേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us