New Update
/sathyam/media/media_files/2025/01/10/5HY48u1pNGkqcjStZrBS.jpg)
കോട്ടയം: കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. പാല പൈക സ്വദേശി വിനോദ് ജേക്കബ് കൊട്ടാരത്തിൽ ആണ് മരിച്ചത്.
Advertisment
ഇന്നലെ വീട്ടിൽ നിന്ന് പോയ വിനോദ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദിന്‍റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിലേക്ക് പോകുന്ന വഴിയിൽ കാലു തെറ്റി കുളത്തിൽ വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പാല പൊലീസ് അന്വേഷണം ആരംഭിച്ചു.
അസ്വഭാവിക മരണത്തിന് കേസെടുത്തു. ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us