തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തില്‍ ബി.ജെ.പിക്കു നഷ്ടമാത് 1500 വാര്‍ഡുകള്‍. നഗരങ്ങളിലെ വോട്ട് ശതമാനത്തില്‍ വന്‍ മുന്നേറ്റം ഉണ്ടായി. തദ്ദേശത്തെ വളര്‍ച്ച നിയമസഭയില്‍ തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി

വരും ദിവസങ്ങളില്‍ ചേരുന്ന അവലോകന യോഗങ്ങളില്‍ ബി.ജെ.പി ഇക്കാര്യങ്ങള്‍ പരിശോധിക്കും.

New Update
bjp

കോട്ടയം:തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു നേരിയ വ്യത്യാസത്തില്‍ നഷ്ടമായത് 1500ഓളം വാര്‍ഡുകള്‍. ഇതില്‍ പലയിടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്താണ് എത്തുകയും ചെയ്തു.

Advertisment

നിലവില്‍ രണ്ടായിരത്തോളം വാര്‍ഡുകളില്‍ വിജയിക്കാന്‍ ബി.ജെ.പിക്കു സാധിച്ചു. എന്നാല്‍, കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച അറുനൂറോളം വാര്‍ഡുകളില്‍ തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു.


ഇവിടെ ശക്തമായ ക്രോസ് വോട്ടിങ്ങ് നടന്നുവെന്നാണു ബി.ജെ.പി അനുമാനിക്കുന്നത്. നിമയസഭയിലും എല്‍.ഡി.എഫ് - യു.ഡി.എഫ് ക്രോസ് വോട്ടിങ് ബി.ജെ.പി ഭയപ്പെടുന്നുണ്ട്. 


വരും ദിവസങ്ങളില്‍ ചേരുന്ന അവലോകന യോഗങ്ങളില്‍ ബി.ജെ.പി ഇക്കാര്യങ്ങള്‍ പരിശോധിക്കും.

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളാ രാഷ്ട്രീയത്തില്‍ എഴുതി തള്ളാവുന്ന ശക്തിയല്ല ബി.ജെ.പിയെന്നു തെളിയിക്കാന്‍ സംസ്ഥാന നേതൃത്വത്തിനായി. നിലവില്‍ നിയമസഭയില്‍ ബിജെപിക്ക് ഒറ്റ സീറ്റുപോലുമില്ല.

2016ല്‍ നേമത്ത് ജയിച്ച ബി.ജെ.പി, കഴിഞ്ഞ തവണ ആ സീറ്റില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് അഞ്ചു മാസം ശേഷിക്കവേ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്കു നല്‍കുന്ന ഊര്‍ജം ചെറുതല്ല.

നിയമസഭ പിടിക്കാനുള്ള പ്രചാരണങ്ങള്‍ ബി.ജെ.പി ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും അവിടെ പ്രാഥമിക തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 11 നിയമസഭാ സീറ്റുകളിലാണ് ബിജെപി ഒന്നാമതെത്തിയത്.


കഴക്കൂട്ടം, വട്ടിയൂര്‍കാവ്, നേമം, ആറ്റിങ്ങല്‍, കാട്ടാക്കട, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്.  


തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാമത് എത്താനും ബി.ജെ.പിക്കു സാധിച്ചിരുന്നു.

എല്‍.ഡി.എഫ് ശക്തി കേന്ദ്രങ്ങളിലാണ് ബി.ജെ.പി മുന്നിലെത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടത്തിയ ന്യൂനപക്ഷ പ്രീണനമായിരുന്നു ഈ മുന്നേത്തിന്റെ കാരണങ്ങളില്‍ ഒന്ന്.


ഇതോടെ ക്രൈസ്തവ ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടു. ഇത് പാര്‍ട്ടിക്കു ശക്തമായ വേരുകള്‍ ഉള്ള ആലപ്പുഴ മണ്ഡലങ്ങളിലെ പാര്‍ട്ടി വോട്ടുകളില്‍ നല്ലൊരു ശതമാനം ബി.ജെ.പി അപഹരിച്ചത് സി.പി.എമ്മിനെ ഞെട്ടിച്ചിരുന്നു. 


പിന്നാലെയാണ് ന്യൂനപക്ഷ പ്രീണന തന്ത്രം പതിയെ സി.പി.എം മാറ്റിപ്പിടിക്കുകയും  വെള്ളാപ്പള്ളി നടേശനെ ചേര്‍ത്തുപിടിച്ചുള്ള ഭൂരിപക്ഷ പ്രീണന തന്ത്രത്തിലേക്ക് എത്തിയത്.

തിരിച്ചടികള്‍ക്കൊപ്പിച്ച് മാറ്റിപിടിക്കുന്ന കാര്‍ഡ് തന്ത്രത്തിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത പ്രഹരം ഏറ്റെന്നു മാത്രമല്ല, ഇത് പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് ഗുണം ചെയ്‌തെന്ന കണക്കുകളും പുറത്തുവരുന്നുണ്ട്.

ഇതോടെ ഫല പ്രഖ്യാപനത്തിന് ശേഷമുള്ള സി.പി.എം നീക്കങ്ങള്‍ ബി.ജെ.പി സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

Advertisment