എല്‍.ഡി.എഫ് വിട്ട് എവിടെ പോകാന്‍. എല്‍.ഡി.എഫില്‍ തന്നെ ശക്തമായി നില്‍ക്കും. മുന്നണിമാറ്റ ചര്‍ച്ചകള്‍ നടത്തേണ്ട ആവശ്യം കേരളാ കോണ്‍ഗ്രസിനില്ലെന്നു ജോസ് കെ.മാണി. ജോസഫ് ഗ്രൂപ്പ് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയേപോലെയെന്നും പരിഹാസം

കോണ്‍ഗ്രസ് എന്തെങ്കിലും കൊടുത്താന്‍ അതും വാങ്ങിച്ചെടുക്കും അത്രയേ ഉള്ളൂ ജോസഫ് ഗ്രൂപ്പിന്റെ കാര്യമെന്നും ജോസ് കെ മാണി പറഞ്ഞു.

New Update
jose k mani

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം.) എല്‍.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചു ജോസ് കെ. മാണി എം.പി. എല്‍.ഡി.എഫില്‍ തന്നെ ശക്തമായി നല്‍ക്കും. രണ്ടില വാടി കരിഞ്ഞുപോയെന്നാണു ചലരൊക്കെ പറയുന്നത്.

Advertisment

സംഘടനാപരമായി കേരളാ കോണ്‍ഗ്രസിന് കിട്ടേണ്ട വോട്ടുകള്‍ കിട്ടിയിട്ടുണ്ട്.

പാലാ നഗരസഭയില്‍ പത്തു സീറ്റിലാണു കഴിഞ്ഞ തവണ രണ്ടില ചിഹ്നത്തിൽ വിജയിച്ചത്. ഇക്കുറി അത്രയും തന്നെ സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് നേടിയിട്ടുണ്ട്.

പാലാ നിയോജക മണ്ഡത്തില്‍ 2198 വോട്ടിന്റെ ലീഡ് എല്‍.ഡി.എഫിനാണ്. വീമ്പടിക്കുന്ന തൊടുപുഴ നഗരസഭയില്‍ ജോസ് ഗ്രൂപ്പ് വിജയിച്ചതു രണ്ടു വാര്‍ഡുകളില്‍ മാത്രമാണ്.

80ല്‍ നഗരസഭ രൂപീകൃതമായതിന് ശേഷം ജോസഫ് ഗ്രൂപ്പിന്റെ ആരും അധ്യക്ഷ സ്ഥാനത്തിരുന്നിട്ടില്ല. പക്ഷേ, കേരളാ കോണ്‍ഗ്രസ് മൂന്നു തവണ അധ്യക്ഷ സ്ഥാനത്ത് ഇരുന്നിട്ടുണ്ട്.

 കടുത്തുരുത്തിയിലും ഇലയുടെ കാര്യം പറയുന്നുണ്ട്. ഇനി ആരും വെള്ളം കോരാന്‍ വരേണ്ടന്നാണ് മോന്‍സ് ജോസഫ് പറഞ്ഞത്. പഴയ കാലത്തെ രീതിയിലാണ് ഇപ്പോഴും അദ്ദേഹം നില്‍ക്കുന്നത്.

അതുകൊണ്ടു തന്നെ വികസന കാര്യത്തിലും ആധുനിക കാര്യത്തിലുമൊക്കെ അദ്ദേഹം പിന്നിലാണ്. പുതിയ മെക്കാനിസം ഉണ്ട്. ഡ്രിപ്പ് ഇറിഗേഷന്‍, പണ്ടത്തെപ്പോലെ വെള്ളം കോരി ഒഴിക്കേണ്ട കാര്യമൊന്നുമില്ലെന്നും ജോസ് കെ. മാണി പരിഹസിച്ചു.

2021ലെയും 24ലെയും തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ യു.ഡി.എഫിന്റെ വോട്ട് ഷെയര്‍ പതിനായിരമായിരുന്നു. ഇപ്പോള്‍ അത് രണ്ടായിരമായി ചുരുങ്ങിയെന്നും ജോസ് കെ. മാണി പറഞ്ഞു.

പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയെപോലെയാണ് ജോസഫ് ഗ്രൂപ്പ്. കോണ്‍ഗ്രസ് എന്തെങ്കിലും കൊടുത്താന്‍ അതും വാങ്ങിച്ചെടുക്കും അത്രയേ ഉള്ളൂ ജോസഫ് ഗ്രൂപ്പിന്റെ കാര്യമെന്നും ജോസ് കെ മാണി പറഞ്ഞു.

Advertisment