/sathyam/media/media_files/653UtndoXUKuD4Qq8Oc2.jpg)
കോട്ടയം: ജില്ലയിലെ ദയനീയ പ്രകടനത്തില്‍ സി.പി.എമ്മില്‍ അസ്വസ്ഥത പടരുന്നു. ഉറച്ച സി.പി.എം കോട്ടകള്‍ക്കു പോലും ഇക്കുറി ഇളക്കം തട്ടി.
നിമയസഭാ തെരഞ്ഞെടുപ്പിന് നാലു മാസം പോലുമില്ലെന്നിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് നിയമസഭയിലും ആവര്‍ത്തിക്കുമോ എന്നാണ് സി.പി.എമ്മിന്റെ ആശങ്ക.
എല്‍.ഡി.എഫിനൊപ്പം ഉറച്ചു നിന്ന കുമരകത്ത് ആകെ എട്ടു സീറ്റുകള്‍ മാത്രം വിജയിച്ചു കേവല ഭൂരിപക്ഷം ഇല്ലാത്ത അവസസ്ഥയുണ്ടായി.
തൊട്ടടുത്ത പഞ്ചായത്തായ അയ്മനത്ത് ബി.ജെ.പി ഭരണം പിടിച്ചു.
ഉറച്ച കുമകരം ഡിവിഷനില്‍ യു.ഡി.എഫ് അട്ടിമറി വിജയം നേടി.
ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ തിരികെ പിടിച്ചുവെങ്കിലും കുമരകം ഡിവിഷന്‍ നഷ്ടമാകുക കൂടി ചെയ്തതോടെ അസ്വസ്ഥത വര്‍ധിപ്പിക്കുന്നു.
ഇതിനൊപ്പമാണു നീണ്ടൂര്‍, അയ്മനം പഞ്ചായത്തുകള്‍ കൂടി നഷ്ടപ്പെട്ടതും തിരിച്ചടിയായി.
സി.പി.എമ്മിനു സ്വാധീനമേറെയുണ്ടെന്നു കരുതുന്ന ആര്‍പ്പൂക്കരയില്‍ മുന്നണിയ്ക്ക് ഒറ്റ സീറ്റില്‍ ഒതുങ്ങേണ്ടിയും വന്നു.
ഇതിനൊപ്പം ചങ്ങനാശേരി, പൂഞ്ഞാര്‍ മണ്ഡലങ്ങിലും ഭൂരിപക്ഷം കുറവാണെന്നതും പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ആറു നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടി യു.ഡി.എഫിനാണ്. മന്ത്രി വി.എന്‍.വാസവന്റെ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടെ യു.ഡി.എഫിനാണ് മേല്‍ക്കൈ എന്നതും സി.പി.എമ്മിനെ അസ്വസ്ഥരാക്കുന്നു.
ഇതു വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചേക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us