/sathyam/media/media_files/2025/12/17/thozhilurapp-2025-12-17-09-48-35.webp)
കോട്ടയം: തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര പരിഷ്‌കരണം, കേരളത്തിലും പ്രതിഷേധം കടുക്കുന്നു. രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കൊപ്പം തൊഴിലുറപ്പ് തൊഴിലാളികളും ആശങ്കയിലാണ്.
മഹാത്മാ ഗാന്ധിയുടെ പേരു മാറ്റുന്നതിനോടും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു യോജിപ്പില്ല. പദ്ധതിയിലെ പുതിയ പല വ്യവസ്ഥകളും ആശങ്ക ഉണ്ടാക്കുന്നതാണെന്നും തൊഴിലാളികള്‍ പറയുന്നു.
പദ്ധതിയിലെ 90 ശതമാനം കേന്ദ്ര വിഹിതം 60 ശതമാനമാക്കി. (കേന്ദ്രവിഹിത ആനുപാതം 90:10 എന്നത് 60:40 എന്നാക്കി). തൊഴില്‍ ദിനങ്ങള്‍ 125 ആയി വര്‍ധിപ്പിച്ചു എന്നു പറയുന്നതിന് അര്‍ഥമില്ല.
കാരണം പുതിയ നിയമപ്രകാരം ഡിമാന്‍ഡിന് അനുസരിച്ചു തൊഴിലെന്ന തത്വം അവസാനിപ്പിച്ചു. പകരം വാര്‍ഷിക സംസ്ഥാന അലോകേഷനു അനുസരിച്ചു തൊഴില്‍ എന്നതായി തത്വം.
കേന്ദ്ര സര്‍ക്കാര്‍ അവരുടെ മാനദണ്ഡമനുസരിച്ച് ഓരോ സംസ്ഥാനത്തിനുമുള്ള അലോകേഷന്‍ നിശ്ചയിക്കുന്നു. അതിനു മുകളില്‍ തൊഴില്‍ നല്‍കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പണം കണ്ടെത്തിക്കൊള്ളണമെന്ന നിലയിലേക്കു പുതിയ വ്യവസ്ഥകള്‍ എത്തിക്കുമെന്നാണ് ആശങ്ക.
പുതിയ പരിഷ്‌കാരങ്ങളെ എതിര്‍ത്ത് കെ.സി. വേണുഗോപാല്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു.
22ന് ജില്ലാ കേന്ദ്രത്തിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും എല്‍ഡിഎും തീരുമാനിച്ചിട്ടുണ്ട്. ജീവിത ദാരിദ്ര്യ ലഘൂകരണത്തിനും ഗ്രാമീണ കുടുംബങ്ങളുടെ സഹായത്തിനും താങ്ങായി നിന്ന തൊഴിലുറപ്പ് പദ്ധതി തകരുന്നതിനു കാരണമാകുന്ന പുതിയ നിയമ നിര്‍മാണത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം.
മഹാത്മാഗാന്ധിയുടെ പേരുപോലും വെട്ടിമാറ്റിയതു ബി.ജെ.പിയുടെ രാഷ്ട്രീയം മറനീക്കി പുറത്തുകൊണ്ടുവരുന്നതാണ്.
നിലവില്‍ മുഴുവന്‍ സാമ്പത്തിക ബാധ്യതയും കേന്ദ്രമാണ് വഹിക്കുന്നത്. പകരം 60:40 എന്ന അനുപാതം കേന്ദ്ര സംസ്ഥാനങ്ങള്‍ക്കു നിജപ്പെടുത്തി സംസ്ഥാനങ്ങള്‍ക്ക് വലിയ ബാധ്യത സൃഷ്ട്ടിക്കുന്നതാണ് മാറ്റം.
60 ദിവസം വരെ പദ്ധതി മരവിപ്പിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. നിര്‍ദിഷ്ട ബില്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് എല്‍.ഡി.എഫ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us