കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ്. പുഞ്ച സീസണിലെ എൻറോൾമെന്റ് ഇനിയും തുടങ്ങാനായില്ല. മുൻ സീസണുകളിലെ ക്ലെയിമുകളും കുടിശ്ശികയായി കിടക്കുന്നു

സംസ്ഥാനത്തിന്റെ വിഹിതത്തിൽനിന്ന് മുൻകൂറായി നൽകേണ്ട തുക അടയ്ക്കാത്തതിനാലാണു പുതിയ പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ പറയുന്നു.

New Update
Agriculture

കോട്ടയം: സംസ്ഥാനത്ത് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് രജിസ്ട്രേഷനിൽ പുഞ്ച സീസണിലെ എൻറോൾമെന്റ് തുടങ്ങാനായില്ലെന്നത് കർഷകരെ വലയ്ക്കുന്നു. 

Advertisment

മുൻ സീസണുകളിലെ ക്ലെയിമുകളും കുടിശ്ശികയാണ്.  ഇതു കർഷകർക്ക് ബാധ്യതയാണ്. തുക ഉടൻ ലഭിക്കുമെന്നും, ഡിസംബറിൽത്തന്നെ രജിസ്ട്രേഷൻ നടത്താനാകുമെന്നുമാണ് ഇൻഷുറൻസ് കമ്പനിയധികൃതരുടെ വാദം. സംസ്ഥാനത്തെ ഒരുലക്ഷത്തോളം കർഷകർക്ക് വിള ഇൻഷുറൻസറിലെ ഗുണഭോക്താക്കളാണ്.

സംസ്ഥാനത്തിന്റെ വിഹിതത്തിൽനിന്ന് മുൻകൂറായി നൽകേണ്ട തുക അടയ്ക്കാത്തതിനാലാണു പുതിയ പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ പറയുന്നു.

കഴിഞ്ഞ ജൂലൈയിൽ കാർഷികവിള ഇൻഷുറൻസ് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം പുതിയ നിർദേശങ്ങൾ നൽകിയിരുന്നു.

അതനുസരിച്ച്, ക്ലെയിമുകൾ കുടിശ്ശികയാകുന്ന സാഹചര്യത്തിൽ, ഒരു നിശ്ചിതതുക സംസ്ഥാനസർക്കാർ മുൻകൂറായി ഡിപ്പോസിറ്റ് ചെയ്യണം. 

അതിനുശേഷമേ രജിസ്ട്രേഷൻ തുടങ്ങാനാകൂ. കഴിഞ്ഞവർഷത്തെ ക്ലെയിമിന്റെ അൻപത് ശതമാനം കണക്കാക്കി അതിന് ആനുപാതികമായുള്ള സംസ്ഥാനവിഹിതമാണ് കെട്ടിവെക്കേണ്ടത്.

ഇത്തരത്തിൽ മുൻവർഷത്തെ ക്ലെയിമിന്റെ അൻപത് ശതമാനമായ ഏകദേശം 15 കോടി രൂപയാണ് സംസ്ഥാനസർക്കാർ കെട്ടിവെക്കേണ്ടത്.

തുക ലഭിക്കാത്തതിനാൽ അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി സൈറ്റ് ഇതുവരെ രജിസ്ട്രേഷനായി തുറന്നുനൽകിയിട്ടില്ല. 

നെല്ലിന് വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നീ മൂന്നുസീസണായാണ് കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്. വിരിപ്പ് ഇൻഷുർചെയ്യുന്നത് ജൂണിലും മുണ്ടകൻ സെപ്റ്റംബറിലും പുഞ്ച ഡിസംബറിലുമാണ്. പ്രീമിയത്തിന്റെ 15 ശതമാനംമാത്രം കർഷകർ നൽകണം. 

ബാക്കി 89 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് ആദ്യം രജിസ്ട്രേഷൻ നടക്കുന്നത്.

എന്നാൽ, സർക്കാർ പണം കെട്ടിവെക്കാത്തതിനെ തുടർന്ന് ഇതുവരെ പുഞ്ച സീസണിലെ എൻറോൾമെന്റ് തുടങ്ങാനായിട്ടില്ലെന്നു കർഷകർ പറയുന്നു.

Advertisment