തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പറ്റാവുന്നത്ര കുന്നിടിച്ചു മണ്ണെടുത്ത് മണ്ണു മാഫിയ. പരാതി ലഭിച്ചിട്ടും അനങ്ങാതെ ഉദ്യോഗസ്ഥര്‍

പല വീടുകളും അപകടാവസ്ഥയിലായിട്ടും പരാതി നല്‍കിയിട്ടും അധികൃതര്‍ അനങ്ങുന്നില്ല.

New Update
Untitled

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ്  പ്രഖ്യാപനം മുതല്‍ സംസ്ഥാനത്ത് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യമാണ് അനധികൃത മണ്ണെടുപ്പ്.

Advertisment

പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ തലങ്ങും വിലങ്ങും മണ്ണെടുപ്പ് ആരംഭിച്ചിരുന്നു. കോട്ടയത്ത് ഇത് അല്‍പം കൂടുതലാണെന്നു മാത്രം.

ഇതിനോടകം വലുതും ചെറുതുമായ കുന്നുകളില്‍ യഥേഷ്ടം മണ്ണെടുപ്പ് നടക്കുന്നുണ്ട്. ഇതു സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടാക്കുന്നുണ്ട്.

അനധികൃത മണ്ണെടുപ്പ്  വീടുകള്‍ക്ക് ഭീഷണിയാകുന്ന രീതിയിലാണ് ഇവിടെ മണ്ണെടുപ്പ് നടക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.  മണ്ണെടുപ്പ് സംബന്ധിച്ചു നാട്ടുകാര്‍ പഞ്ചായത്തുകളിൽ സെക്രട്ടറിയ്ക്ക് അടക്കം പരാതി നല്‍കിയിരുന്നു.

എന്നാല്‍, ഇതുവരെയും മണ്ണെടുപ്പ് തടയാന്‍ അധികൃരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ പറയുന്നു. വലിയ ജെസിബിയും ടിപ്പറുകളും അടക്കം എത്തിച്ചാണ് മണ്ണെടുപ്പ് നടത്തുന്നത്.

ഇത് വീടുകള്‍ക്ക് അടക്കം ഭീതി പടര്‍ത്തുന്ന സാഹചര്യം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനധികൃത മണ്ണെടുപ്പിന് എതിരെ അധികൃതര്‍ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

പല വീടുകളും അപകടാവസ്ഥയിലായിട്ടും പരാതി നല്‍കിയിട്ടും അധികൃതര്‍ അനങ്ങുന്നില്ല. എന്നാല്‍, പുതിയ ഭരണ സമിതി ചുമതയേല്‍ക്കുന്നവരെ വലിയ നടപടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ ആലസ്യത്തിലാണ് ഉദ്യോഗസ്ഥരും.

21നാണ് പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്നത്. അതുവരെ മണ്ണു മാഫിയയ്ക്കു യഥേഷ്ടം പ്രവർത്തിക്കാം.

Advertisment