/sathyam/media/media_files/2025/12/20/sabariprojects-1766197281-2025-12-20-10-00-48.jpg)
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതോടെ ശബരി റെയില്‍ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസപ്പെട്ടിരുന്നു.
ഉദ്യോഗസ്ഥര്‍ എല്ലാം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതോടെ നടപടികള്‍ മുടങ്ങി. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടും നടപടിക്രമങ്ങള്‍ പുനരാരംഭിച്ചിട്ടില്ല.
ശബരി റെയില്‍ പദ്ധതി മരവിപ്പിച്ച നടപടി റദ്ദാക്കാണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. സ്ഥലം ഏറ്റെടുക്കൂ എന്നിട്ട് പദ്ധതി മരവിപ്പിച്ച നടപടി റദ്ദാക്കാമെന്നാണ് റെയില്‍വേ പറയുന്നത്. തര്‍ക്കം തുടരുന്നതോടെ സ്ഥലമെടുപ്പ് കീറാമുട്ടിയായി തുടരുകയാണ്.
ഔദ്യോഗികമായി മരവിപ്പിച്ചിട്ടിരിക്കുന്ന ഒരു പദ്ധതിക്കായി സ്ഥലമെടുപ്പിന് ഇറങ്ങിയാല്‍ വിവാദങ്ങള്‍ ഉണ്ടാകുമോയെന്ന ആശങ്ക സംസ്ഥാന സര്‍ക്കാരിനുണ്ട്.
റെയില്‍വേയുടെ മരവിപ്പിച്ചത് ഒഴിവാക്കുന്ന ഉത്തരവ് വന്നതിനുശേഷം സ്ഥലമെടുപ്പ് തുടങ്ങിയാല്‍ മതി എന്ന് ഉദ്യോഗസ്ഥതലത്തില്‍ നിന്നുള്ള ഉപദേശവും ലഭിച്ചിട്ടുണ്ട്.
അതേസമയം, ശബരി റെയിലിന്റെ നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനം ഇറക്കണമെങ്കില്‍ അത് ഉടന്‍തന്നെ ചെയ്യേണ്ടതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അധികം ദൂരമില്ല എന്നതുതന്നെയാണ് കാരണം.
റെയില്‍വേ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം സ്ഥലമെടുപ്പ് ഓഫീസുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ജോലികള്‍ നടക്കുന്നുണ്ട്. വിവിധ ജില്ലകളിലായി 303 ഏക്കറാണ് വേണ്ടത്. എറണാകുളം ജില്ലയില്‍ സ്ഥലമെടുപ്പു സംബന്ധിച്ച അന്തിമ പ്രൊപ്പോസല്‍ കലക്ടര്‍ റെയില്‍വേയുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് വൈകാതെ നല്‍കും.
ഇടുക്കി, കോട്ടയം ജില്ലകളിലെ കളക്ടര്‍മാര്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. ഏദേശം 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതിയുടെ പുതുക്കിയ മതിപ്പുചെലവ് 3810 കോടി രൂപയാണ് കണക്കാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us