/sathyam/media/media_files/2025/12/20/actor-sreenivasan-01-2025-12-20-12-41-11.jpg)
കോട്ടയം: മദ്രാസിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരേ കാലയളവില്‍ പഠിച്ചവരാണു സൂപ്പര്‍സ്റ്റാര്‍ രജനികാന്തും നടന്‍ ശ്രീനിവാസനും.
നടനാകാന്‍ പഠിക്കാന്‍ ചെന്ന ശ്രീനിവാസൻ ഒരു വർഷം സീനിയറായിരുന്ന രജനീകാന്തിന്റെ റാഗിങ്ങിന് ഇരയായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ നല്ല സൗഹൃദവും രൂപപ്പെട്ടു.
മുമ്പും പലപ്പോഴും രജനീകാന്തിനൊപ്പമുള്ള ആ കാലത്തെക്കുറിച്ചു ശ്രീനിവാസന്‍ മനസ് തുറന്നിട്ടുണ്ട്. എന്റെ ഒരു വര്‍ഷം സീനിയറായിട്ടാണ് അദ്ദേഹം പഠിച്ചത്. അന്നു ഞങ്ങള്‍ക്ക് അയാള്‍ രജനിയല്ല. ശിവാജി, ശിവാജി റാവു ഗെയ്ഗ്വാദ് എന്ന കര്‍ണ്ണാടകക്കാരന്‍ വിദ്യാര്‍ഥി.
അഡ്മിഷന്‍ സമയത്ത് ഞങ്ങളോരുത്തരും സ്വന്തമായി അവതരിപ്പിച്ച ചില അഭിനയ മുഹൂര്‍ത്തങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. പിന്നീട് ക്ലാസ് തുടങ്ങിയ വേളയില്‍ അവയെല്ലാം കാമ്പസിലെ സ്‌ക്രീനില്‍ എല്ലാവര്‍ക്കുമായി കാണിച്ചു.
ഞാനഭിനയിച്ച രംഗം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞ് പുറത്തിറയപ്പോള്‍ ശിവാജി എന്ന എന്റെ സീനിയര്‍ വിദ്യാര്‍ത്ഥി അടുത്തു വന്ന് തോളില്‍ തട്ടി അഭിനന്ദിച്ചു.
നീങ്ക നന്നായി പണ്ണിയിറ്ക്ക് എന്നായിരുന്നു ആ വാചകം. അഭിനന്ദിച്ച ആളോടുള്ള സ്നേഹവും ബഹുമാനവും അന്ന് തന്നെ എന്റെ മനസില്‍ ഇടം നേടി.
കാമ്പസിലെ വലിയ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് സിഗരറ്റ് മുകളിലേക്കെറിഞ്ഞ് ചുണ്ടില്‍ പിടിക്കുന്ന ശിവാജിയെ ഞാന്‍ പിന്നീട് പലതവണ കണ്ടു.
പരിചയം ചെറിയ തോതിലുള്ള സൗഹൃദത്തിന് വഴി മാറിയെന്നും ശ്രീനിവാസന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
പഠനകാലത്ത് തന്നെ ഒരുപാട് പേര്‍ കളിയാക്കിയിട്ടുണ്ടെന്ന് ശ്രീനിവാസന്‍ തന്നെ പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്.
രൂപത്തിന്റെ പേരിലായിരുന്നു ശ്രീനിവാസന്‍ ഒരുപാട് കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. വളരെ മെലിഞ്ഞ ശരീരം, കുറ്റി മുടി, കുഴിഞ്ഞ കണ്ണ്, ഒട്ടിയ കവിള്‍. ഇതായിരുന്നു ശ്രീനിവാസന്റെ രൂപം.
ഇവന്‍ എന്ത് കണ്ടിട്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ വന്നത്' എന്നിങ്ങനെ ചോദിച്ചു കളിയാക്കുമായിരുന്നു ഏറെയും. പക്ഷേ അതില്‍ പലരും എവിടെയും എത്തിയില്ല.
എന്നാല്‍ മികച്ച തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നുമാത്രമല്ല ശ്രീനിവാസന്‍ മലയാളത്തിലെ ഏറ്റവും നല്ല നടനുമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us