/sathyam/media/media_files/2025/12/20/sreenivasan-2025-12-20-12-45-34.jpg)
കോട്ടയം: ശ്രീനിവാസന്‍ സിനിമകള്‍ രാഷ്ട്രീയത്തിലെ പുഴുക്കുത്തുകള്‍ തുറന്നുകാട്ടിയപ്പോള്‍ ഉയര്‍ന്ന വലിയ വിമര്‍ശനമാണ് ശ്രീനിവാസന്‍ ഒരു അരാഷ്ട്രീയവാദിയാണെന്നത്.
പക്ഷേ, ശക്തമായ രാഷ്ട്രീയ ബോധം ഉള്ളയാളാണ് ശ്രീനിവാസന്‍. തൻ്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ അദ്ദേഹം ഒരു മടിയും കാട്ടിയിരുന്നില്ല.
ഒരു നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്, ജനാധിപത്യം.
രാഷ്ട്രീയത്തിലെ പേരും കള്ളന്മാര്‍ക്ക് അവര്‍ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുക മറിച്ച് തെമ്മാടിപത്യം എന്നാണ്. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്.
ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആള്‍ക്കാര്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു. അവര്‍ കട്ട് മുടിച്ച് നമ്മളെയും നാടിനെയും നശിപ്പിക്കും.
ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കണക്കാണെന്നും ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്.
വിദ്യാര്‍ഥി കാലത്ത് എ.ബി.വി.പി പ്രവര്‍ത്തകനായിരുന്നു ശ്രീനിവാസന്‍. പിന്നീട് ഇടതു പക്ഷ സഹയാത്രികനായും നിന്നിട്ടുണ്ട്. പിന്നീട് ട്വന്റി ട്വന്റിയിലും ശ്രീനിവാസന്‍ ചേര്‍ന്നിരുന്നു. 2021 കാലത്തായിരുന്നു അത്.
കേരളം ട്വന്റി ട്വന്റി മോഡല്‍ ആകണമെന്നും കേരളത്തില്‍ ട്വന്റി ട്വന്റി അധികാരത്തില്‍ എത്തുന്ന ഒരു ദിവസം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സമ്പത്തില്ലാത്തവന്റെ കൈയ്യില്‍ അധികാരവും സമ്പത്തും ഒരുമിച്ച് വരുമ്പോള്‍ വഴിതെറ്റുകയാണെന്നും നിലവിലെ രാഷ്ട്രീയത്തില്‍ ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
പിന്നാലെ ശ്രീനിവാസനെതിരെ കടുത്ത വിമശര്‍നവും ഉയര്‍ന്നിരുന്നു. ശ്രീനിവാസനെ വിമര്‍ശിച്ചവരില്‍ നാട്ടുകാരൻ കൂടിയായ സി.പി.എം നേതാവ് പി. ജയരാജനും ഉണ്ടായിരുന്നു.
രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായി മനസിലാക്കുന്ന ആളല്ല ശ്രീനിവാസന്‍ എന്നായിരുന്നു പി. ജയരാജന്‍ പറഞ്ഞത്.
'രാഷ്ട്രീയത്തെക്കുറിച്ച് മനസിലാക്കുന്ന ആളല്ല ശ്രീനിവാസന്‍.
അദ്ദേഹം പഠിക്കുന്ന അവസരത്തില്‍ എ.ബി.വി.പിയുടെ പ്രവര്‍ത്തകനായിരുന്നു. പില്‍ക്കാലത്ത് ഇടതുപക്ഷവുമായും സഹകരിച്ചിട്ടുണ്ട്.
കൃത്യമായ രാഷ്ട്രീയ നിലപാടൊന്നും അദ്ദേഹം സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ പലപ്പോഴും ചാഞ്ചാട്ട പരമായ നിലപാട് സ്വീകരിച്ചയാളാണെന്നും ജയരാജന്‍ വിമര്‍ശിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us